കനത്ത മഴ തുടരുന്ന ചെന്നൈയിൽ നടുറോഡിൽ മുതല! അധികൃതരുടെ നിർദ്ദേശം ഇതാണ്

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴ തുടരുന്ന ചെന്നൈയിൽ നടുറോഡിൽ മുതല. മുതല റോഡ് മുറിച്ചുകടന്ന് പോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പെരുങ്ങളത്തൂർ-നെടുങ്കണ്ട്രം റോഡിലാണ് മഗ്ഗർ ഇനത്തിൽ പെട്ട മുതലയെ കണ്ടത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് തമിഴ്നാട് വനംവകുപ്പ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ചെന്നൈയിലെ ചില ജലാശയങ്ങളിൽ മഗ്ഗർ മുതലകൾ ഉണ്ട്. മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി പെയ്ത കനത്ത മഴയെ തുടർന്ന് ജലാശയങ്ങൾ നിറഞ്ഞൊഴുകിയതിനാലാണ് മുതല പുറത്തുവന്നത്. ആരും വെള്ളക്കെട്ടുകൾക്ക് സമീപം പോകരുതെന്നു നിർദ്ദേശം നൽകിയിട്ടുണ്ട്. മഗ്ഗർ മുതലകൾ ആളുകളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സ്വഭാവമുള്ളവയാണ്. അവയെ പ്രകോപിപ്പിക്കാതിരുന്നാൽ മനുഷ്യർക്ക് അപകടമുണ്ടാക്കില്ലെന്നും ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതർ പറയുന്നത്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ വൈൽഡ്ലൈഫ് ഡിവിഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ വെള്ളക്കെട്ടുകളിൽ നിന്ന് അകലം പാലിക്കണമെന്ന് തമിഴ്നാട് വനംവകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു അറിയിച്ചു. അതേസമയം മുതലയെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ പറഞ്ഞു. എക്സിലായിരുന്നു സുപ്രിയയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page