കാസര്‍കോട്: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. കൊല്ലമ്പാറ മഞ്ഞളംകാട് സ്വദേശിനി എ. ജാനകിയമ്മ (76) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികില്‍സക്കിടെയാണ് മരിച്ചത്. നവംബര്‍ 25 ന് രാവിലെ ഏട്ടരയോടെയാണ് മഞ്ഞളംകാട് വെച്ചാണ് അപകടം ഉണ്ടായത്. പെരിയങ്ങാനത്തെ വീട്ടിലേക്ക് ബസ് കയറാന്‍ പോകുമ്പോഴായിരുന്നു അപകടം. മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്കു പെരിയങ്ങാനത്തെ തറവാട്ടുവളപ്പില്‍ സംസ്‌കരിക്കും. മക്കള്‍: വിനയകുമാര്‍ (ബിഎസ്എന്‍എല്‍ കാസര്‍കോട്), ഗിരിജകുമാരി, ഉഷാകുമാരി. മരുമക്കള്‍: ഉണ്ണി രാജന്‍(റിട്ട.മിലിട്ടറി), സുധാകരന്‍(റിട്ട.ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയേറ്റ്). സഹോദരങള്‍: എ. ബാലന്‍, എ.പത്മനാഭന്‍, പരേതയായ നാരായണി.