മാങ്ങാട്ടെ മുൻ ടാക്സി ഡ്രൈവർ ഗംഗാധരൻ അന്തരിച്ചു

കാസർകോട്: മാങ്ങാട്ടെ മുൻ ടാക്സി ഡ്രൈവറായിരുന്ന മാങ്ങാട് ഓം നിവാസിലെ കെ ഗംഗാധരൻ (62) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് വീട്ടുപറമ്പിൽ. ഭാര്യ: താര. മക്കൾ: കെ ജി റിഥുൻ (മിലിട്ടറി), റിജില (അര മങ്ങാനം). മരുമക്കൾ: മനീഷ (ആറങ്ങാടി, കാഞ്ഞങ്ങാട്), വിനോദ് (അരമങ്ങാനം). സഹോദരങ്ങൾ: രാഘവൻ, കൃഷ്ണൻ, മാധവി, ശാരദ, ചോയിച്ചി, കാരിച്ചി.

ബാലനടുക്കത്തെ അഹമ്മദ് ആലൂർ അന്തരിച്ചു

കാസർകോട്: ബോവിക്കാനം ബാലനടുക്കത്തെ ആലൂർ അഹമ്മദ് (78) അന്തരിച്ചു. അക്കര മൊയ്തീൻ കഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഹലീമ.മക്കൾ: മുഹമ്മദ്, ഖൈറുന്നിസ, ആയിഷ, മുനീർ, ഫാറൂഖ്, തം സീറ, ജാബിർ.മരുമക്കൾ: ഹാരിസ്, അബ്ദുൽ റഹിമാൻ ഉപ്പള, ശാഫി മല്ലം, റസീന, തബ്സീറ, അസ്ഫാന. സഹോദരങ്ങൾ: ഇക്ബാൽ, ഹമീദ, മറിയ, പരേതരായ ബി.ഉമ്മർ (മുളിയാർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ), ആസ്യമ്മ, മുഹമ്മദ്കുഞ്ഞി, അബ്ദുൽ റഹിമാൻ.

13 വയസ്സു മുതൽ പീഡനത്തിന് ഇരയാക്കിയത് 62 പേർ; നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; കായികതാരത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ; അഞ്ചുപേർ അറസ്റ്റിൽ

പത്തനംതിട്ട: 13 വയസ് മുതൽ അഞ്ച് വർഷക്കാലം 62 പേർ പീഡനത്തിനിരയായയെന്ന് കായികതാരമായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. പത്തനംതിട്ടയിലാണ് സംഭവം. ശിശുക്ഷേമ സമിതിയുടെ കൗൺസിലിംഗിനിടെയാണ് പീഡനത്തിനിരയായതായി പതിനെട്ടുകാരി വെളിപ്പെടുത്തിയത്. ഇക്കാലയളവിൽ അറുപത്തി രണ്ടോളം പേർ പീഡിപ്പിച്ചതായാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. സംഭവത്തിൽ രണ്ട് പോക്സോ കേസിലായി അഞ്ച് പേർ അറസ്റ്റിലായി. പത്തനംതിട്ട ഇലവുംതിട്ട പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അഞ്ച് പ്രതികളെയും റാന്നി കോടതിയിൽ ഹാജരാക്കി. പ്രതികൾക്കെതിരെ എസ് സി എസ് ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കേസെടുക്കും. …

നിലമ്പൂർ എം.എൽ.എ പി.വി. അൻവർ ഇനി തൃണമൂൽ കോൺഗ്രസിനൊപ്പം

കൊൽക്കത്ത: നിലമ്പൂർ എം.എൽ.എ. പി.വി. അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ദേശീയ ജനറൽ സെക്രട്ടറിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി അൻവറിനെ സ്വീകരിച്ചു. പാർട്ടിയുടെ സംസ്ഥാന കോ ഓർഡിനേറ്റർ ചുമതല അൻവറിനെ ഏൽപ്പിച്ചു. കൊൽക്കത്തയിൽ അഭിഷേക് ബാനർജി ഓഫീസിൽവെച്ച് ഇരുവരും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. അതേസമയം കൂറ് മാറ്റാൻ നിരോധന നിയമപ്രകാരം എംഎൽഎ സ്ഥാനം നഷ്ടപ്പെടും എന്നതിനാൽ പാർട്ടിയിൽ അംഗത്വം എടുക്കുക പിന്നീട് ആയിരിക്കും. മമതാ ബാനർജിയെ പങ്കെടുപ്പിച്ച് ഈ മാസം മലപ്പുറത്തോ കോഴിക്കോടോ പൊതുസമ്മേളനം …

ഗൾഫിൽ പോകുന്നതിനു ബയോഡേറ്റ അയച്ചു കൊടുക്കാൻ പോയ യുവാവ് ട്രെയിനിൽ നിന്ന് തെറിച്ചു വീണ് മരിച്ചു

കാസർകോട്: ഗൾഫിൽ പോകുന്നതിന്റെ മുന്നോടിയായി ബയോഡേറ്റ അയച്ചു കൊടുക്കാൻ പോയ കുമ്പള മുട്ടം കുന്നിൽ സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്നു തെറിച്ചു വീണു മരിച്ചു. മുട്ടം കുന്നിലെ അബ്ദുൾ റഹിമാന്റെ മകൻ ഹുസൈൻ സവാദ് (35) ആണ് മരിച്ചത്. വെളളിയാഴ്ച സന്ധ്യയോടുപ്പിച്ചായിരുന്നു അപകടം. കുമ്പള റെയിൽവേ സ്റ്റേഷൻ അടുക്കാറായപ്പോൾ സവാദ് ഡോറിനടുത്തേക്ക് മാറുകയായിരുന്നെന്ന് പറയുന്നു. ട്രെയിൻ ആരിക്കാടി മുർത്തോട്ടിയിൽ എത്തിയപ്പോൾ സവാദ് ട്രെയിനിൽ നിന്നു തെറിച്ചുവീണു. ഇതു കണ്ട മറ്റു യാത്രക്കാർ ഉടൻ കുമ്പള പൊലീസിനേയും റെയിൽവെ …

ജപ്തി ചെയ്യാൻ ബാങ്ക് ജീവനക്കാർ വീട്ടിൽ; വീട് നഷ്ടപ്പെടുമെന്ന് ഭയന്ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ ജപ്തി ഭയന്ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. കീഴായൂർ സ്വദേശിനി ജയ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഷൊര്‍ണൂരിലെ സഹകരണ അര്‍ബന്‍ ബാങ്കില്‍ നിന്ന് ജപ്തിക്കായി ഉദ്യോഗസ്ഥര്‍ ജയയുടെ വീട്ടില്‍ എത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജയ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.80 ശതമാനം പൊളളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആത്മഹത്യാശ്രമം നടന്നതോടെ പട്ടാമ്പി പൊലീസും തഹസില്‍ദാരും സ്ഥലത്തെത്തി ജപ്തി നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.2015-ല്‍ ബാങ്കില്‍ നിന്ന് ജയയും കുടുംബവും രണ്ട് ലക്ഷം …

മാമി തിരോധാനം: കാണാതായ ഡ്രൈവര്‍ രജിത്തും ഭാര്യയും ഗുരുവായൂരില്‍

കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവര്‍ രജിത്തിനെയും ഭാര്യയേയും ഗുരുവായൂരില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുതലാണ് എലത്തൂര്‍ സ്വദേശിയായ രജിത്ത് കുമാര്‍, ഭാര്യ തുഷാര എന്നിവരെ കാണാതായത്. ഇരുവരെയും ഉടന്‍ കോഴിക്കോട് എത്തിച്ച് കോടതിയില്‍ ഹാജരാക്കും. 2023 ഓഗസ്റ്റ് 21ന് മാമിയെ കാണാതാകുന്നതിനു മുന്‍പ് അവസാനം സംസാരിച്ചവരില്‍ ഒരാളും രജിത്താണ്. 20 വര്‍ഷമായി മാമിയുടെ ഡ്രൈവറായിരുന്നു രജിത്. 2023 ഓഗസ്റ്റ് 21ന് മാമിയെ കാണാതാകുന്നതിന് മുമ്പ് അവസാനം സംസാരിച്ചവരില്‍ …

ക്ഷേത്രത്തില്‍ മോഷണം നടത്തി മടങ്ങുന്നതിനിടെ ബൈക്ക് എടുക്കാന്‍ മറന്നുപോയി; പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ കളളന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍

മലപ്പുറം: ബൈക്ക് മോഷണം പോയെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് ക്ഷേത്ര മോഷണകേസില്‍ പിടിയിലായി. ഗുരുവായൂര്‍ കണ്ടാണശേരി സ്വദേശി പൂത്തറ അരുണിനെയാണ് എടപ്പാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തില്‍ മോഷണം നടത്തി മടങ്ങുന്നതിനിടെ ബൈക്ക് മറന്നുവച്ചെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോഴാണ് കള്ളനെ പൊലീസ് തിരിച്ചറിഞ്ഞത്.കഴിഞ്ഞ 5 നാണ് കാന്തല്ലൂര്‍ ക്ഷേത്രത്തില്‍ മോഷണം നടന്നത്. ഓട് പൊളിച്ച് അകത്തുകയറിയ മോഷ്ടാവിന് 8,000 രൂപയാണ് ആകെ കിട്ടിയത്. ബൈക്കിലെത്തിയാണ് അരുണ്‍ മോഷണം നടത്തിയത്. പക്ഷേ, പണം കിട്ടിയ ആവേശത്തില്‍ ബൈക്ക് എടുക്കാന്‍ …

12 കാരിക്കു നേരെ ലൈംഗികാതിക്രമം; 58 കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: 12 കാരിയായ ദളിത് പെണ്‍കുട്ടിയുടെ നേരെ ലൈംഗികാതിക്രമം കാട്ടിയ 58 കാരന്‍ അറസ്റ്റില്‍. മണ്ണഞ്ചേരി പൊന്നാട് സ്വദേശി സുഭാഷ് ചന്ദ്രബോസ് ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മടിയിലിരുന്ന അനുജനായ കുഞ്ഞിനെ എടുത്ത് ഓമനിക്കാനെന്ന വ്യാജേന സമീപിച്ച ശേഷം ഇയാള്‍ പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ അമര്‍ത്തി വേദനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 16 നാണ് സംഭവം. കഴിഞ്ഞ ആഴ്ച പെണ്‍കുട്ടി സ്റ്റേഷനിലെ ശിശുസൗഹൃദ മുറിയില്‍വച്ചാണ് പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു. പിന്നീട് പൊലീസ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടി.

‘അടിയന്തരമായി ഹര്‍ജി പരിഗണിക്കാന്‍ എന്ത് സാഹചര്യം? പൊതു ഇടങ്ങളില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേ?’ -ഹൈക്കോടതി, ചൊവ്വാഴ്ച വരെ ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ കഴിയണം

കൊച്ചി: ബോബി ചെമ്മണൂരിന്റെ ജാമ്യ ഹര്‍ജി പ്രത്യേകമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയതിന് റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരും. ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. എല്ലാ പ്രതികള്‍ക്കും ഒരേ പരിഗണന എന്ന സമീപനമാണ് കോടതിക്കുള്ളതെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാമെന്നുമാണ് കോടതി പറഞ്ഞത്. നടിയോട് മോശമായി പെരുമാറിയിട്ടില്ല. …

സ്‌കൂളിലേക്ക് നടന്നുപോകുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തോട്ടില്‍ വീണു മരിച്ചു

പഴയങ്ങാടി: വയലിനരികിലൂടെ സ്‌കൂളിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ത്ഥിനി തോട്ടിലേക്ക് വീണു മരിച്ചു. മാടായി ഗവ.ഗേള്‍സ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി എന്‍.വി.ശ്രീനന്ദ(16)യാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 8.45 നായിരുന്നു ദാരുണസംഭവം. നടന്ന് പോകുന്നതിനിടയില്‍ വയലിനരികിലെ തോട്ടിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. സഹോദരനും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്‌കൂളില്‍ പോകുമ്പോഴാണ് അപകടം. വീണ വിദ്യാര്‍ഥിനിയെ ഉടനെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തി.സാധിക്കാതെ വന്നതിനാല്‍ കുട്ടികള്‍ സമീപത്തെ വീട്ടുകാരുടെ സഹായം തേടി. പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെങ്ങര നടക്കു …

ടാറിങ് പ്രവര്‍ത്തി പാതി വഴിയില്‍ ഉപേക്ഷിച്ചു; കോയിത്തട്ട മയ്യങ്ങാനം കോളംകുളം റോഡ് തകര്‍ന്നു തന്നെ; കോളംകുളം റെഡ് സ്റ്റാര്‍ ക്ലബ് നിവേദനം നല്‍കി

കാസര്‍കോട്: മലയോര മേഖലയായ പരപ്പയില്‍ നിന്നും എളുപ്പത്തില്‍ കരിന്തളം പഞ്ചായത്ത് കേന്ദ്രമായ കോയിത്തട്ടയിലേക്ക് എത്തിപ്പെടാന്‍ പറ്റുന്ന മയ്യങ്ങാനം കോളംകുളം റോഡിലെ ടാറിങ് പ്രവൃത്തി പാതി വഴിയില്‍ ഉപേക്ഷിച്ചതായി ആരോപണം. ടാറിങ് പ്രവര്‍ത്തി കുമ്പളപ്പള്ളിയില്‍ അവസാനിപ്പിച്ചിരിക്കുകയാണ് കരാറുകാര്‍. കോളംകുളം മുതല്‍ മയ്യങ്ങാനം വരെയുള്ള മൂന്നര കിലോമീറ്ററോളം ദൂരത്തില്‍ റോഡ് പൊട്ടിത്തകര്‍ന്ന് കിടക്കുകയാണ്. വാഹനങ്ങള്‍ക്ക് കടന്നു പോകുന്നത് വളരെ ബുദ്ധിമുട്ടിയാണ്. ഉമിച്ചി, മയ്യങ്ങാനം, ചെമ്പേന, കാളാമൂല, ചിറ്റമൂല പുലയനടുക്കം, കാരകുന്ന് തുടങ്ങിയ ഒറ്റപെട്ട മേഖലകളിലെ സാധാരണക്കാരായ ജനങ്ങള്‍ കോയിത്തട്ടയിലെ പഞ്ചായത്ത് …

പരീക്ഷ മാറ്റിവെപ്പിക്കാന്‍ വ്യാജബോംബ് ഭീഷണി അയച്ചത് 23 സ്‌കൂളുകള്‍ക്ക്; പ്ലസ് ടു വിദ്യാര്‍ത്ഥി പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെ വ്യാജബോംബ് ഭീഷണി ഉയര്‍ന്ന സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍. 6 തവണയാണ് പല സ്‌കൂളുകള്‍ക്കായി വിദ്യാര്‍ഥി വ്യാജ ബോംബ് സന്ദേശം അയച്ചത്. തന്റെ സ്‌കൂളിലെ പരീക്ഷ ഒഴിവാക്കുന്നതിന് വേണ്ടിയാണ് വിദ്യാര്‍ത്ഥി വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്ന് സിറ്റി പൊലീസ് പറഞ്ഞു. അതേസമയം സ്വന്തം സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥി ഭീഷണി സന്ദേശം അയയ്ക്കുകയും ചെയ്തിട്ടില്ല. 23 സ്‌കൂളുകളിലേക്ക് വരെ ഭീഷണി സന്ദേശം അയച്ചിട്ടുണ്ട്. സംശയം തോന്നാതിരിക്കാനാണ് സ്വന്തം സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥി സന്ദേശം അയയ്ക്കാതിരുന്നതെന്ന് …

ബസ് സ്റ്റാന്‍ഡില്‍ വച്ച് യുവതിയുടെ 114 ഗ്രാം സ്വര്‍ണം കവര്‍ന്ന സംഭവം; നിരവധി മോഷണ കേസുകളില്‍ പ്രതിയായ നസീമ അറസ്റ്റില്‍

വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ബസ് സ്റ്റാന്‍ഡില്‍ ഇരിക്കുകയായിരുന്ന യുവതിയുടെ ബാഗില്‍ നിന്ന് 114 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് നസീമ(31) ആണ് പിടിയിലായത്. പുത്തൂര്‍ ഉപ്പിനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് കടബ താലൂക്കിലെ ബണ്ട്ര നെക്കിതഡ്ക്ക സ്വദേശി മുസ്തഫയുടെ ഭാര്യ അബീബയുടെ ഹാന്‍ഡ് ബാഗില്‍ നിന്ന് സ്വര്‍ണം മോഷണം പോയത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു അമീബയും ഭാര്യാസഹോദരന്റെ ഭാര്യ ഹസീറ ബാനുവും. വീട്ടിലെത്തിയപ്പോഴാണ് ഹാന്‍ഡ്ബാഗിന്റെ സിപ്പര്‍ …

ആദ്യകാല ടാങ്കര്‍ ലോറി ഡ്രൈവര്‍ പെര്‍വാഡ് അബ്ദുള്ള അന്തരിച്ചു

കാസര്‍കോട്: ആദ്യകാല ടാങ്കര്‍ ലോറി ഡ്രൈവര്‍ കുമ്പള പെര്‍വാഡ് ഹൗസില്‍ അബ്ദുള്ള(80) അന്തരിച്ചു. പെര്‍വാഡ് എസ്സാ സ്‌കൂളില്‍ ബസ് ഡ്രൈവറായും ജോലി ചെയ്തിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: മുഹമ്മദ് സാലി, ഇബ്രാഹിം (ഇബ്ബു), മുഹമ്മദ് സലീം, മുഹമ്മദലി, സൈബു, സുബൈദ, പരേതയായ മുംതാസ്.മരുമക്കള്‍: സൗദ(പെര്‍വാഡ്), സെക്കീന (ബദിയടുക്ക), അസ്മ (അണങ്കൂര്‍), താഹിറ (കാസര്‍കോട്), സൂപ്പി (ബദിയടുക്ക), ഇബ്രാഹിം (മുന്നൂര്‍), പരേതനായ മുഹമ്മദ് പെര്‍വാഡ്. സഹോദരങ്ങള്‍: ബീഫാത്തിമ, പരേതരായ ഹസ്സന്‍ ബാഹു, അബൂബക്കര്‍, മൈമൂന. മൊഗ്രാല്‍ കടപ്പുറം വലിയ …

കാസര്‍കോട് ജി.വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സിലെ സുവര്‍ണ ജൂബിലി ആഘോഷം; ഒരുവര്‍ഷം നീണ്ട ആഘോഷ പരിപാടികള്‍ക്ക് നാളെ സമാപനം, വിളംബര ജാഥ വര്‍ണ്ണാഭമായി

കാസര്‍കോട്: നെല്ലിക്കുന്നിലെ കാസര്‍കോട് ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സിലെ ഒരു വര്‍ഷം നീണ്ടു നിന്ന സുവര്‍ണ ജൂബിലി ആഘോഷം നാളെ സമാപിക്കും. സമാപന ചടങ്ങിനോടനുബന്ധിച്ച് വ്യാഴം വൈകിട്ട് നഗരത്തില്‍ നടത്തിയ വിളംബര ഘോഷയാത്ര വര്‍ണാഭമായി. പുലിക്കുന്നില്‍ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര സോവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ കെഎം ഹനീഫ് ഫ്‌ളാഗ് ഓഫ് ചെയ്തു. ചെമ്മനാട് വനിത കൂട്ടായ്മയുടെ ബാന്റ് മേളവും മുത്തുകുടയും ഘോയാത്രയ്ക്ക് വര്‍ണപകിട്ടേറി. സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളും പൂര്‍വ്വ വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളും അധ്യാപകരും …

ഉറുദു ഗസലിലും എ ഗ്രേഡ്; നിഹില ജമീലയെ ചന്ദ്രഗിരി കലാസമിതി അനുമോദിച്ചു

കാസര്‍കോട്: സംസ്ഥാന കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഉര്‍ദു പദ്യപാരായണത്തിലും ഉറുദു ഗസല്‍ ആലാപനത്തിലും എ ഗ്രേഡ് നേടിയ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നിഹിലാ ജമീല കുരിക്കളെ ചന്ദ്രഗിരി കലാസമിതി അനുമോദിച്ചു. സംഗീതഗുരു കൂടിയായ പിതാവ് നാസര്‍ കുരിക്കളെയും അനുമോദിച്ചു. ചന്ദ്രഗിരി കലാസമിതിയുടെ സ്‌നേഹോപഹാരം സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റും, സമിതിയുടെ രക്ഷാധികാരിയുമായ പി. ഹബീബ് റഹ്‌മാന്‍ ഇരുവര്‍ക്കും നല്‍കി. അശോക് കുമാര്‍ എസ് വി, ഗംഗാധരന്‍ നായര്‍, ഹനീഫ പെരുമ്പള, മണികണ്ഠന്‍ എം, പ്രകാശന്‍ എസ് …

എന്താ മനുഷ്യര്‍ ഇങ്ങനെ? ഇരുപത്തിയെട്ടുകാരിയെ ആളുകള്‍ നോക്കിനില്‍ക്കെ യുവാവ് കുത്തിക്കൊന്നു, ഒരാള്‍ പോലും അത് തടയുകയോ, യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയോ ചെയ്തില്ല

ഇരുപത്തിയെട്ടുകാരിയായ യുവതിയെ ആളുകള്‍ നോക്കിനില്‍ക്കെ യുവാവ് കുത്തിക്കൊന്നു. മഹാരാഷ്ട്ര പൂനെ നഗരത്തിലെ ഒരു അന്താരാഷ്ട്ര കമ്പനിയിലെ അക്കൗണ്ടന്റായ യുവതിയെയാണ് ആള്‍ക്കൂട്ടത്തിന് ഇടയില്‍ വെച്ച് യുവാവ് കുത്തിക്കൊന്നത്. എന്നാല്‍ ഇത്തരത്തില്‍ കൃത്യം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരാള്‍ പോലും അതിനെ തടയുകയോ, പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയോ ചെയ്തില്ലയെന്നാണ് വസ്തുത.കമ്പനിയുടെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് ചൊവ്വാഴ്ച വൈകുന്നേരം ആറേകാലോടെയാണ് ഈ ദാരുണമായ സംഭവം നടന്നത്. കത്രജ് സ്വദേശിനിയായ ശുഭധ ശങ്കര്‍ കൊടരെ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.ശിവാജിനഗര്‍ സ്വദേശിയായ കൃഷ്ണ സത്യനാരായണ്‍ …