പഴനി തീർത്ഥാടനം കഴിഞ്ഞു മടങ്ങവേ ഉണ്ടായ വാഹനാപകടം; പരിക്കേറ്റു ചികിത്സയിലായിരുന്ന 12 കാരൻ മരിച്ചു, സംസ്കാരം ഇന്ന്
കണ്ണൂർ: പഴനി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന 12കാരൻ മരിച്ചു. ഇരിട്ടി കൊട്ടുകപ്പാറയിൽ താമസിക്കുന്ന കൂത്തുപറമ്പ് സ്വദേശി പ്രജിത്തിന്റെയും സ്മിതയുടെയും മകൻ ടി കെ ശിവജിത്ത് (12) ആണ് മരിച്ചത്. എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞദിവസം കോഴിക്കോട് മലാപറമ്പിൽ ആയിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കവേ തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. …