കാസര്‍കോട് സംയുക്ത മുസ്ലീം ജമാഅത്ത് ഖാസി; പിപി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് വെള്ളിയാഴ്ച ചുമതലയേല്‍ക്കും

കാസര്‍കോട്: കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയായി പിപി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് വെള്ളിയാഴ്ച ചുമതലയേല്‍ക്കും. വൈകുന്നേരം നാലിന് തളങ്കര മാലിക് ദിനാര്‍ വലിയ ജുമാഅത്ത് പള്ളി പരിസരത്ത് നടക്കുന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഖാസിയെ ശിരോവസ്ത്രം അണിയിച്ച് അനുഗ്രഹപ്രഭാഷണം നടത്തും. സംയുക്ത ജമാഅത്തിന്റെ കീഴിലുള്ള 109 മഹല്ലുകളിലെ ഖത്തീബുമാരും മറ്റു മത പണ്ഡിതരും വിവിധ മഹല്‍ അംഗങ്ങളും വിശ്വാസികളും പങ്കെടുക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, മംഗലാപുരം ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് എന്‍പിഎം സൈനുദ്ദീന്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് കെ എസ് അലി തങ്ങള്‍ കുമ്പോള്‍, ഖത്തിബ് കെ എം അബ്ദുല്‍ മജീദ് ബാഖവി, എം എസ് മദനി ഓലമുണ്ട തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് ജമാഅത്ത് പ്രസിഡന്റ് എന്‍എ നെല്ലിക്കുന്ന്, എ അബ്ദുല്‍ റഹ്‌മാന്‍, യഹ് യ തളങ്കര, അബ്ദുല്‍ കരീം കോളിയാട്, കെഎ മുഹമ്മദ് ബഷീര്‍, സിദ്ധീഖ് നദ്വി ചേരൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page