കൊല്ലം: വീട്ടില് ആരുമില്ലാത്ത സമയത്ത് മരുമകളെ പീഡിപ്പിക്കാന് ശ്രമിച്ച അമ്മായിഅച്ഛന് പൊലീസ് പിടിയില്. കരുനാഗപ്പള്ളി സ്വദേശി ഹാഷിം (50)ആണ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്. കുളത്തൂപ്പുഴ സ്വദേശിനിയുമായി പരിചയത്തിലായ ഇയാള് അവരെ വിവാഹംകഴിച്ച് ഇവിടെ താമസിച്ചുവരികയായിരുന്നു. വീട്ടുകാര് പുറത്തുപോയ സമയത്ത് ഇയാള് ഭാര്യയുടെ ആദ്യവിവാഹത്തിലെ മകന്റെ ഭാര്യയെയാണ് പീഡിപ്പിക്കാന് ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ച് അടുത്ത വീട്ടിലേക്ക് ഓടിപ്പോയി. തുടര്ന്ന് പൊലീസില് പരാതി നല്കുകയായിരുന്നു. കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടി. വൈദ്യപരിശോധന പൂര്ത്തിയാക്കി കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.








