കരിവെള്ളൂര്: പുത്തിലോട്ട് എ.യു.പി സ്കൂളിലെ മുന് സംസ്കൃത അധ്യാപകനും നന്ദനം സ്റ്റോര് ഉടമയുമായ പെരളത്തെ വൈക്കത്ത് ദാമോദരന്(74) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ 8 മണി മുതല് വീട്ടില് പൊതു ദര്ശനം. സംസ്കാരം 9 മണിക്ക് പെരളം സമുദായ ശ്മശാനത്തില്. കുയ്യനങ്ങാടന് കണ്ണന്റെയും വൈക്കത്ത് മാണിക്കത്തിന്റെയും മകനാണ്. ഭാര്യ: എം. ശാന്ത (റിട്ട.പ്രധാനാധ്യാപിക). മക്കള്: മക്കള്: ഡോ.അരുണ്, ശ്രീഹരി (സബ് ഇന്സ്പെക്ടര് മേല്പ്പറമ്പ് സ്റ്റേഷന്). മരുമക്കള്: ഡോ. അശ്വതി (തിരുവനന്തപുരം),
അമ്മു സനല് ( അധ്യാപിക, ജിഎച്ച്.എസ്.എസ് കൊട്ടോടി). സഹോദരങ്ങള്: കുഞ്ഞി പാറു, ചിരുത കുഞ്ഞി, ഗോവിന്ദന്, സാവിത്രി.







