14കാരിയെ പീഡിപ്പിച്ചു; 19കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: 14കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു പ്രതിയെ അറസ്റ്റുചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 19കാരനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് ഇയാള്‍. പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ക്ഷേത്ര മതില്‍ കെട്ടിനകത്ത് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമം; തൊഴിലാളി അറസ്റ്റില്‍ പൂനെ: ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് വച്ച്പ്രായപൂര്‍ത്തിയാകാത്തപെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തൊഴിലാളി അറസ്റ്റില്‍. പൂനെ നിഗ്ഡി പ്രദേശത്താണ് സംഭവം. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പ്രതിയായ വിശാല്‍ …

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; രണ്ട് തലയുള്ള കുഞ്ഞ് ജനിച്ചു

ഭുവനേശ്വര്‍: ഒഡീഷയില്‍ ഒരു ശരീരവും രണ്ട് തലയുമുള്ള കുഞ്ഞു ജനിച്ചു. കന്ഢമാന്‍ ജില്ലയിലാണ് അപൂര്‍വ്വ ജനനം. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിനെ ബെര്‍ഹാംപൂരിലെ എംകെ സി.ജി മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റലിലെ സ്‌പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. മാതാവും വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലാണ്.ഒരു ശരീരവും ഇരു തലകളുമുള്ള കുഞ്ഞിന്റെ ജനനം അപൂര്‍വ്വമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.ഈഅവസ്ഥയെ ‘ഡൈസെഫാലിസ് പാരപാഗസ് ‘എന്നാണ് അറിയപ്പെടുന്നത്. ദിവസക്കൂലി തൊഴിലാളിയാണ് കുഞ്ഞിന്റെ മാതാവ്.

രണ്ടായിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കം; മടിക്കൈയില്‍ ചെങ്കല്ലറയും ശിലാചിത്രങ്ങളും കണ്ടെത്തി

നീലേശ്വരം: മടിക്കൈയില്‍ മഹാ ശിലാ കാലഘട്ടത്തിലെ ജനാധിവാസത്തിന്റെ ചരിത്ര ശേഷിപ്പുകളായ ചെങ്കല്ലറയും ശിലാ ചിത്രങ്ങളും കണ്ടെത്തി. കണ്ണംകുളത്ത് പാറയില്‍ ശിലാ ചിത്രങ്ങളും, തീര്‍ത്ഥങ്കരയില്‍ ചെങ്കല്‍ ഖനനത്തിനിടെ അരിക് മുറിഞ്ഞ നിലയിലുള്ള ചെങ്കല്ലറയുമാണ് കണ്ടെത്തിയത്. പ്രാദേശിക പുരാവസ്തു ഗവേഷകനായ സതീശന്‍ കാളിയാനം നടത്തിയ നിരീക്ഷണത്തിലാണ് ശിലാചിത്രങ്ങളും ഗുഹയും കണ്ടെത്തിയത്. വിവരത്തെ തുടര്‍ന്ന് ചരിത്ര ഗവേഷകനായ ഡോ.നന്ദകുമാര്‍ കോറോത്ത് സ്ഥലം സന്ദര്‍ശിച്ചു. കണ്ടെത്തിയ ഗുഹ മഹാശിലകാലഘട്ടത്തിലെ ചെങ്കല്ലറയാണെന്നും ശിലാചിത്രം മനുഷ്യനിര്‍മ്മിതമാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. അരിയിട്ട പാറയിലും കക്കാട്ടും മുന്നാട് മോലോത്തും …

കാസര്‍കോട്, നെല്ലിക്കുന്ന് സ്വദേശിയുടെ ഗൾഫിലെ ഷോപ്പില്‍ നിന്നു 38 കോടി രൂപയുടെ ഐഫോണുകള്‍ തട്ടിയെടുത്തു മറിച്ചു വിറ്റു; തട്ടിപ്പ് നടത്തിയത് വ്യാജ സീല്‍ ഉണ്ടാക്കി, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കാസര്‍കോട്, നെല്ലിക്കുന്ന് സ്വദേശിയും ബന്ധുവായ പാര്‍ട്ണറും കൂടി ദുബായ്, ദേരദുബായിയില്‍ നടത്തുന്ന സ്ഥാപനത്തില്‍ നിന്നു 38 കോടി രൂപ വിലമതിക്കുന്ന ഐ ഫോണുകള്‍ തട്ടിയെടുത്തതായി പരാതി. നെല്ലിക്കുന്ന് സ്വദേശിയും ഇപ്പോള്‍ ചെര്‍ക്കള, ബാലനടുക്കയില്‍ താമസക്കാരനുമായ എന്‍ എ അബ്ദുല്‍ റൗഫിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിനാണ് അന്വേഷണ ചുമതല.കോഴിക്കോട്, ചുണ്ടന്‍ക്കണ്ടിയിലെ റമീസ്, മലപ്പുറം, വളാഞ്ചേരിയിലെ യൂസഫ്, കോട്ടയം, ഈരാറ്റുപേട്ടയിലെ സജില്‍, ഫരീദ്, തിരുവനന്തപുരം കാട്ടാക്കടയിലെ നിസാം എന്നിവര്‍ക്കെതിരെയാണ് …

പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം; പിടിയിലായത് ഹ്യൂമനോയിഡ് റോബോട്ട്

ബെര്‍ലിന്‍: പെണ്‍കുട്ടിക്ക് നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം. ജര്‍മനിയിലെ കൊളോണ്‍ നഗരത്തിലെ ഒരു റസ്റ്ററന്റിന് പുറത്തുവെച്ചാണ് സംഭവം. ഹ്യൂമനോയിഡ് റോബോട്ട് ആണ് 16 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയത്. റോബോട്ടിന്റെ ഉടമയും സുഹൃത്തും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും സാമൂഹികമാധ്യമങ്ങളിലൂടെ ലൈവ് സ്ട്രീം നടത്തുകയുംചെയ്തതായാണ് വിവരം. സംഭവത്തില്‍ റോബോട്ടിന്റെ ഉടമയായ 16-കാരനും ഇയാളുടെ സുഹൃത്തായ 19-കാരനും എതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് 16-കാരിക്ക് നേരേ അതിക്രമമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിക്ക് നേരേ നാലടിയോളം നീളവും മാര്‍വല്‍ …

നാട്ടുകാരോട് ദേശീയപാതാ അധികൃതരുടെ ക്രൂരത; മൊഗ്രാല്‍ പുത്തൂര്‍ അറഫാത്ത് നഗറില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല

മൊഗ്രാല്‍ പുത്തൂര്‍: ദേശീയപാത നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായി മാസങ്ങളായിട്ടും മൊഗ്രാല്‍ പുത്തൂര്‍ അറഫാത്ത് നഗറില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല. ഇത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. നേരത്തെ ഇവിടെ സന്നദ്ധ സംഘടന നിര്‍മ്മിച്ച കാത്തിരിപ്പ് കേന്ദ്രമുണ്ടായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സമയത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പിന്നീട് ശരിയാക്കാം എന്ന് പറഞ്ഞ് ഒഴിയുകയാണ് ചെയ്തത്. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും വാര്‍ഡ് മെമ്പറുമായ മാഷിദ മുഹമ്മത് അറഫാത്ത് നഗറില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചിരുന്നു. പഞ്ചായത്ത് …

കാറളത്ത് വയോധികയെ കഴുത്തില്‍ സാരി മുറുക്കി കൊലപ്പെടുത്തി; നാടിനെ നടുക്കിയ സംഭവം പട്ടാപ്പകല്‍; 16പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു

തൃശൂര്‍: ഇരിങ്ങാലക്കുട, കാറളത്ത് വയോധികയെ അതിക്രൂരമായി കൊലപ്പെടുത്തി 16 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. കാറളം മൃഗാശുപത്രിക്കു സമീപം താമസിക്കുന്ന അരിച്ചുള്ളി വിജയന്റെ ഭാര്യ സാവിത്രി (79) യാണ് കൊല്ലപ്പെട്ടത്. ഇന്നലെ (ചൊവ്വ) വൈകുന്നേരം മൂന്നരയ്ക്കും നാലരമണിക്കും ഇടയിലുള്ള സമയത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറിയ അക്രമികൾ സാവിത്രിയുടെ കഴുത്തു ഞെരുക്കിയും സാരി മുറുക്കിയുമാണ് കൊലപ്പെടുത്തിയത്. ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങള്‍ മുറിയില്‍ കാണപ്പെട്ടു. തെളിവു നശിപ്പിക്കുന്നതിനായി വീട്ടിനകത്ത് മുളക് പൊടി വിതറിയാണ് കൊലയാളികള്‍ സ്ഥലം വിട്ടത്. …

നെക്രാജെയില്‍ 17കാരി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെക്രാജെയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൊര്‍കൂഡ്‌ലു, കണിയാന്‍മൂലയിലെ ജയരാമന്റെ മകള്‍ ധനുഷ (17)യാണ് ജീവനൊടുക്കിയത്. ഇന്നലെ (ചൊവ്വ) വൈകുന്നേരം ഏഴുമണിയോടെയാണ് ധനുഷയെ ഷാള്‍ ഉപയോഗിച്ച് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പഠിക്കാന്‍ മിടുക്കിയായിരുന്ന ധനുഷയുടെ മരണം കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് …

റാഗിംഗ് പ്രാകൃതം: അറിവിന്റെ ലോകത്തേക്കുള്ള ഒഴുക്കിൽ യുവത്വവും, വിദ്യാർത്ഥികളും ലയിക്കണം:എംജി രഘുനാഥൻ

കുമ്പള : കലാലയങ്ങളിലെ “റാഗിംഗ്” പ്രാകൃതമാണെന്നുറിട്ട:അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എംജി രഘുനാഥൻ പറഞ്ഞു. യുവതലമുറയെ ഇക്കാര്യം ബോധ്യപ്പെടുത്താൻ രക്ഷിതാക്കളും, അധ്യാപകരും ശ്രമിക്കണം.മൊഗ്രാൽ ദേശീയവേദിയെ പോലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനകൾ ഇതിനായാണ് കഷ്ടപ്പെടുന്നത് – അദ്ദേഹം ഓർമ്മിപ്പിച്ചു. ദേശീയവേദിയുടെ റാഗിംഗ് വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ മൂന്നാം ഘട്ടം മൊഗ്രാലിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. റിയാസ് കരീം അധ്യക്ഷതവഹിച്ചു. എ എം സിദ്ധീഖ് റഹ്മാൻ , ഹെഡ്മാസ്റ്റർ എം മാഹിൻ,പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽഖാദർ , മഞ്ചേശ്വരം സിഐ വിഷ്ണുപ്രസാദ് …

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന്‌ ഇരയാക്കി; മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. ഫോർട്ട് കൊച്ചി സ്വദേശി സജീർ ഫാത്വിഹി(27)യാണ് പിടിയിലായത്. മദ്രസയിൽ വച്ചാണ് പീഡനത്തിന് ഇരയാക്കിയത്. വിദ്യാർഥി നേരിട്ട് ശാസ്താംകോട്ട പൊലീസിൽ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അധ്യാപകനെതിരെ പോക്‌സോ വകുപ്പ് ചുമത്തി റിമാൻഡ് ചെയ്തു. മറ്റു കുട്ടികളെയും ഇയാൾ ഉപദ്രവിച്ചിട്ടുണ്ടോ എന്ന്‌ പൊലീസ് അന്വേഷിച്ചുവരികയാണ്.

കദളിപ്പഴം കിട്ടാനില്ല: നഗരങ്ങളിൽ വില സെഞ്ച്വറിയിലേക്ക്; നേന്ത്രപ്പഴവും 85 കടന്നു: അവശ്യസാധനങ്ങളുടെ വിലകയറ്റം; നെഞ്ചിടിപ്പിൽ വീട്ടമ്മമാർ

കാസർകോട് : വിപണിയിൽ പഴം- പച്ചക്കറി വില കുതിച്ചുയരുന്നു. കദളിപ്പഴത്തിന് നഗരങ്ങളിൽ 90 മുതൽ 100 രൂപ വരെ ഈടാക്കുമ്പോൾ ഗ്രാമീണ മേഖലകളിൽ 70മുതൽ 80 രൂപ വരെയാണ് വില. നേന്ത്രപ്പഴത്തിനും വില 85 കടന്നു. അവശ്യസാധനങ്ങളുടെ വില നാൾക്കുനാൾ വർദ്ധിച്ചുവരുന്നത് കുടുംബ ബഡ്ജറ്റുകളെ താളം തെറ്റിക്കുന്നു. ഉള്ളി വില ഇനിയും കുറവില്ല. ഇപ്പോഴും 55 രൂപ.51രൂപയായി കുറഞ്ഞ പഞ്ചസാരയ്ക്ക് ഇന്നലെ 54 രൂപയായി ഉയർന്നു. വെള്ളുള്ളി വില റെക്കോർഡിലേക്ക് കുതിക്കുന്നു .ഇന്നലത്തെ വില 260 രൂപ. …

പഴനി തീർത്ഥാടനം കഴിഞ്ഞു മടങ്ങവേ ഉണ്ടായ വാഹനാപകടം; പരിക്കേറ്റു ചികിത്സയിലായിരുന്ന 12 കാരൻ മരിച്ചു, സംസ്കാരം ഇന്ന്

കണ്ണൂർ: പഴനി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന 12കാരൻ മരിച്ചു. ഇരിട്ടി കൊട്ടുകപ്പാറയിൽ താമസിക്കുന്ന കൂത്തുപറമ്പ് സ്വദേശി പ്രജിത്തിന്റെയും സ്മിതയുടെയും മകൻ ടി കെ ശിവജിത്ത് (12) ആണ് മരിച്ചത്. എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞദിവസം കോഴിക്കോട് മലാപറമ്പിൽ ആയിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കവേ തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. …

മൊഗ്രാലിലെ മാഹിൻ സെയ്ഫ് നൗലിനു എൻ.ഐ.ടി.കെയിൽ നിന്ന് ഡോക്ടറേറ്റും കേന്ദ്ര പേറ്റന്റും

മൊഗ്രാൽ: മൊഗ്രാലിലെ മാഹിൻ സെയ്ഫ് നൗലിനു കർണാടക സൂറത്ത്കൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ് വിഭാഗത്തിൽ പി.എച്ച്.ഡി.യും കേന്ദ്ര പേറ്റന്റും ലഭിച്ചു.സമുദ്രവിഭവ സംസ്കരണത്തിൽ നിന്നുള്ള ജൈവമാലിന്യങ്ങൾ പ്രയോജനപ്പെടുത്തി അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷണം നൽകുന്ന പരിസ്ഥിതി സൗഹൃദ കോട്ടിങ്ങുകൾ വികസിപ്പിച്ചെടുത്തതിനാണ് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ലഭിച്ചത്. പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് ഏറെ പ്രാധാന്യമർഹിക്കുന്നതാണ് ഈ കണ്ടുപിടുത്തം.ഗവേഷണത്തിന്റെ ഭാഗമായി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ അഞ്ചോളം റിസർച്ച് പേപ്പറുകളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.നല്ലൊരു …

അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസ്; മുഖ്യപ്രതി പിടിയിൽ

വടകര: അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതി പിടിയിൽ. പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയിൽ ഫിറോസ് (28) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കൂത്താളിയിൽ നിന്നും പിടിയിലായ അനസിൻ്റെ പ്രധാന കൂട്ടാളിയും എംഡിഎംഎ കേസിൽ കർണാടക ജയിലിൽ കഴിയുന്ന ചങ്ങരോത്ത് പുറവൂർ സ്വദേശി പൊൻ അജ്‌മലിൻ്റെ ഏറ്റവും അടുത്ത കൂട്ടാളിയുമാണ് ഫിറോസ്. മലബാറിലെ എംഡിഎംഎ മൊത്തവിതരണക്കാരനും കേസുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നതും ഫിറോസ് ആണെന്ന് പൊലീസ് പറഞ്ഞു. കേസിൽ അധ്യാപികമാരെ ഉൾപ്പെടുത്തിയതും സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതും …