കോതമംഗലത്ത് കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി
കൊച്ചി: കോതമംഗലത്ത് കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ ആയേഷ് (20) ആണ് മരിച്ചത്. കോതമംഗലം എംഎ കോളേജിലെ വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആയേഷിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലുവയിലെ രാജഗിരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കോതമംഗലം പൊലീസ് അസ്വാഭാവിക …
Read more “കോതമംഗലത്ത് കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി”