കണ്ണൂരിൽ വൻ നിരോധിത പുകയില ഉൽപ്പന്ന വേട്ട; കാസർകോട് സ്വദേശി പിടിയിൽ

കണ്ണൂർ: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ടുവന്ന് വിതരണം ചെയ്യുന്ന യുവാവിനെ പൊലീസ് പിടികൂടി.കാസർകോട് സ്വദേശിയായ ഹനീഫ (37) യാണ് വാഹനസഹിതം പിടിയിലായത്. ഇന്ന് (വെള്ളി) പുലർച്ചെ കണ്ണൂർ, പള്ളിക്കുന്നിൽ വച്ചാണ് അറസ്റ്റ് .മംഗ്ളൂവിൽ നിന്ന് എറണാകുളം വരെയുള്ള വിവിധ പ്രദേശങ്ങളിലേക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിക്കുന്ന ആളാണ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു. നിരന്തരമായി പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നുണ്ടെന്ന രഹസ്യവിവരം കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മാസങ്ങളോളം ഇയാളുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി മുതൽ പ്രതിയുടെ വാഹനത്തെ പിന്തുടർന്ന പൊലീസ് സംഘം പുലർച്ചെയോടെ പള്ളിക്കുന്നിൽ വച്ച് വാഹനം വളഞ്ഞ് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. പ്രതിയിൽ നിന്ന് 325 ഓളം പാക്കറ്റുകളിലായി വിവിധയിനം നിരോധിത പുകയില ഉൽപ്പന്നങ്ങളും കടത്തിന് ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ബി.വി.വിജയ ഭരത് റെഡ്ഡി, അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ആസാദ് എം.പി കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് എന്നിവരുടെ നിർദ്ദേശപ്രകാരം. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘം, കണ്ണൂർ ടൗൺ പൊലീസ്, കൺട്രോൾ റൂം പൊലീസ് എന്നിവർ സംയുക്തമായാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page