ഓരോരുത്തരുടെയും ഭാവി തീരുമാനിക്കേണ്ടത് അവരവര്‍ തന്നെ : പ്രൊഫ. പ്രസാദ് കൃഷ്ണ

പെരിയ: ജീവിതത്തിലെ തീരുമാനങ്ങള്‍ സ്വയം കൈക്കൊള്ളണമെന്നും ഓരോരുത്തരുടെയും ഭാവി തീരുമാനിക്കേണ്ടത് അവരവര്‍ തന്നെയാണെന്നും കോഴിക്കോട് എന്‍ ഐ ടി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. നിരവധി അവസരങ്ങളുണ്ട്. മറ്റുള്ളവരെ കുറ്റപ്പെടുത്താതെ സ്വയം തെരഞ്ഞെടുക്കുകയും ഭാവി ജീവിതത്തിന്റെ തീരുമാനങ്ങളുടെ നിയന്ത്രണം സ്വയം ഏറ്റെടുക്കുകയും ചെയ്യുക. കേരള കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന ബിരുദ വിദ്യാര്‍ത്ഥികളുടെ പഠന സമാരംഭ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടു അദ്ദേഹം പറഞ്ഞു .വിദ്യാഭ്യാസം ക്ലാസ് മുറികളില്‍ മാത്രം ഒതുങ്ങുന്നതല്ല. പഠനത്തിന്റെ ഒരു ഭാഗം മാത്രമാണ് ക്ലാസ് മുറികളില്‍ നടക്കുന്നത്. മറ്റുള്ളവരുമായി ഇടപഴകുന്നതിലൂടെയും അനുഭവങ്ങളിലൂടെയുമാണ് ബാക്കി പഠനം സാധ്യമാകുന്നത്. ശാരീരികവും മാനസികവും വൈകാരികവും ആത്മീയവുമായ ആരോഗ്യത്തിന് പ്രാധാന്യം നല്‍കണം. ഇന്ത്യന്‍ യുവാക്കള്‍ക്ക് രാജ്യത്തും വിദേശത്തും വലിയ അവസരങ്ങളാണ് തുറന്നുകിടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സര്‍വകലാശാലയില്‍ മികച്ച അധ്യാപകരില്‍ നിന്ന് പഠിക്കാനുള്ള വലിയ അവസരമാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ളതെന്ന് അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ചൂണ്ടിക്കാട്ടി. അവര്‍ക്ക് നിങ്ങളെ നയിക്കാനും കഴിവുകളെ രൂപപ്പെടുത്താനും കരിയറും ജീവിതവും കെട്ടിപ്പടുക്കാന്‍ സഹായിക്കാനും സാധിക്കും. സുഹൃത്തുക്കളെ തെരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ആര്‍. ജയപ്രകാശ്, ഫിനാന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. മിനിമോള്‍ എം.സി, ഡീന്‍ അക്കാദമിക് പ്രൊഫ. ജോസഫ് കോയിപ്പള്ളി, ഡീന്‍ സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, പ്രൊഫ. പി. ശ്രീകുമാര്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page