ഡോക്ടറാണെന്നു പറഞ്ഞ് വിവാഹപരസ്യം: നൂറോളം സ്ത്രീകളെ വിവാഹ തട്ടിപ്പിനിരയാക്കി സ്വർണവും പണവുമായി മുങ്ങിയ യുവാവ് അറസ്റ്റില്‍; പ്രതിക്കെതിരെ മഞ്ചേശ്വരത്തും ബലാൽസംഗ കേസ്

കാസര്‍കോട്: ഡോക്ടറും എഞ്ചിനീയറും ചമഞ്ഞ് നൂറോളം സ്ത്രീകളെ വിവാഹ തട്ടിപ്പിനിരയാക്കി സ്വര്‍ണവും പണവുമായി കടന്നു കളഞ്ഞ യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാൽസംഗ കേസിലെ പ്രതിയായ വയനാട്, മാനന്തവാടി, വെള്ളറ, ചെന്നിക്കര വീട്ടില്‍ ബിജു ആന്റണി (45)യെയാണ് ചേര്‍ത്തല പൊലീസ് അറസ്റ്റു ചെയ്തത്. സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ ഭാര്യക്കും മക്കള്‍ക്കും ഒപ്പം താമസിച്ചു വരുന്നതിനിടയിലാണ് അറസ്റ്റ്. ഡോക്ടര്‍ ചമഞ്ഞ് തളിപ്പറമ്പ് സ്വദേശിനിയായ യുവതിയെ ഹൊസങ്കടിയിലെ ലോഡ്ജില്‍ എത്തിച്ച് ബലാത്സംഗം ചെയ്തുവെന്നതിനാണ് ബിജു ആന്റണിക്കെതിരെ മഞ്ചേശ്വരം …

ഫുട്‌ബോൾ കളി കഴിഞ്ഞ് കുളിക്കാൻ പോകുന്നതിനിടെ കുഴഞ്ഞുവീണു; 13കാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണൂർ: ഒൻപതാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. നടുവിൽ പോത്തുകുണ്ട് അത്തീലിത്തയിലെ സി.ഉണ്ണിയുടെ മകൻ ആദിത്യൻ എന്ന അപ്പൂസ്(13) ആണ് മരിച്ചത്. നടുവിൽ ഹയർസെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. വ്യാഴാഴ്ച വൈകുന്നേരം ഫുട്ബോൾ കളി കഴിഞ്ഞ് കൂട്ടുകാരോടൊപ്പം കുളിക്കാൻ തോട്ടിലേക്ക് പോകും വഴി കുഴഞ്ഞു വീഴുകയായിരുന്നു. കരുവഞ്ചാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം വെള്ളിയാഴ്ച. മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെയാണ് കുട്ടി താമസിച്ചിരുന്നത്. മാതാവ്: സനിത. സഹോദരങ്ങൾ: അർജുൻ, അഭിരാം.

കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു; പിന്നാലെ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, മൊഗ്രാൽപുത്തൂർ കല്ലങ്കൈയിൽ അപകടത്തിൽപ്പെട്ടത് നാലു വാഹനങ്ങൾ

കാസര്‍കോട്: ദേശീയപാത കല്ലങ്കൈയില്‍ വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ച് അപകടം. നാലു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഡിവൈഡല്‍ ഇടിച്ചു മറിയുകയായിരുന്നു. പിന്നാലെ വന്ന ലോറി കാറില്‍ ഇടിച്ചു. പിറകില്‍ വരികയായിരുന്ന മൂകാംബികയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ്സും ലോറിക്കു പിറകില്‍ ഇടിച്ചു. ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. അതിനിടെ അപകട സ്ഥലത്ത് എത്തിയ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരത്തെ തുടര്‍ന്ന് …

യുഎഇയിൽ ആത്മഹത്യാശ്രമം ഇനി കുറ്റകരമല്ല: പുതിയ നിയമ ഭേദഗതി പ്രഖ്യാപിച്ചു; പ്രേരണയ്ക്കും സഹായത്തിനും കഠിന ശിക്ഷ

ദുബായ്: യുഎഇയിൽ ആത്മഹത്യാശ്രമം ഇനി ക്രിമിനൽ കുറ്റമല്ല. രാജ്യത്തെ കുറ്റകൃത്യങ്ങളും ശിക്ഷകളും സംബന്ധിച്ച നിയമത്തിൽ മാറ്റം വരുത്തി. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ ശിക്ഷിക്കുന്നതിന് പകരം ചികിത്സ, മാനസികാരോഗ്യ പിന്തുണ, മുൻകരുതൽ, അടിയന്തര ഇടപെടൽ എന്നിവയ്ക്ക് മുൻഗണന നൽകുന്ന സമീപനമാണ് പുതിയ നിയമം മുന്നോട്ടുവയ്ക്കുന്നത്. മറ്റൊരാളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയോ അതിന് സഹായം നൽകുകയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്തു. ക്രൈംസ്​ ആൻഡ്​ പെനാൽറ്റീസ്​ നിയമത്തിൽ ഭേദഗതി വരുത്തിയാണ്​ ആത്​മഹത്യ ശ്രമം ക്രിമിനൽ കുറ്റമല്ലാതാക്കിയത്​. ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും മരണം സംഭവിക്കാത്ത …

കോതമംഗലത്ത് കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

കൊച്ചി: കോതമംഗലത്ത് കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ ആയേഷ് (20) ആണ് മരിച്ചത്. കോതമംഗലം എംഎ കോളേജിലെ വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആയേഷിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലുവയിലെ രാജഗിരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കോതമംഗലം പൊലീസ് അസ്വാഭാവിക …