കാസർകോട്:നവംബർ 24 മുതൽ 28 വരെ പെരിയ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന് സംഘാടകസമിതിയായി. സംഘാടക സമിതി രൂപീകരണ യോഗം കെ.നീ ലകണ്ഠൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സോയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സുജാത, സി.ബാലൻ , പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ.സബിത , ചന്ദ്രൻ നാലാംവാതുക്കൽ ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ ഇർഫാന ഇഖ്ബാൽ, എം.മനു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി.റഫീഖ്, കാഞ്ഞങ്ങാട് ഡിഇഒ രാഹുൽരാജ്, പെരിയ ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി.എൻ.ബിന്ദുമോൾ, പിടിഎ പ്രസിഡന്റ് സത്യൻ മഠത്തിൽ, പ്രധാനാധ്യപിക പി.സുമതി, അധ്യാപകൻ പി.രാജീവൻ എന്നിവർ പ്രസംഗിച്ചു. സംഘാടകസമിതി ഭാരവാഹികൾ: കെ.നീലകണ്ഠൻ എംഎൽഎ (ചെയർ), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം (വർ.ചെയർ), ഡിഡിഇ പി.വി.റഫീഖ് (ജന.കൺ), ഡിഇഒ രാഹുൽരാജ് (ട്രഷ).







