ഡ്രൈ ഡേ വിൽക്കാൻ കുമ്പള ദേവിനഗറിലെ വീട്ടിൽ സൂക്ഷിച്ചത് 54 ലിറ്റർ ബിയറും 17 ലിറ്റർ വിദേശ മദ്യവും; പിടിച്ചെടുത്ത് എക്സൈസ്

കാസർകോട്: ഡ്രൈഡേ വിൽക്കാൻ വീട്ടിൽ സൂക്ഷിച്ച 54. 6 ലിറ്റർ കേരള ബിയറും 17 ലിറ്റർ വിദേശമദ്യവും എക്സൈസ് പിടികൂടി. കുമ്പള ദേവീ നഗറിലെ കെ പവൻ രാജി(28)ന്റെ ആൾ താമസമില്ലാത്ത വീട്ടിൽ നിന്നാണ് അനധികൃത മദ്യം പിടികൂടിയത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി കെ വി സുരേഷും സംഘവുമാണ് മദ്യം പിടിച്ചെടുത്തത്. ഡ്രൈഡെ ദിനത്തിലെ വിൽപ്പനക്കായി സൂക്ഷിച്ച മദ്യമാണ് പിടികൂടിയത് എന്ന് എക്സൈസ് അറിയിച്ചു. റെയ്ഡ് സമയത്ത് പ്രതി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ …

ഇന്നത്തെ പ്രധാന വാർത്തകൾ

​ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം​ഭീകരാക്രമണ ശ്രമമെന്ന് യു.എ.ഇ: ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് ക്രാഷ് ആക്സ് ഉപയോഗിച്ച് ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമിച്ച സംഭവം ഭീകരാക്രമണ ശ്രമമാണെന്ന് യു.എ.ഇ അറ്റോർണി ജനറൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ​ഇന്ത്യൻ പൈലറ്റിന്റെ ധീരത: പരുക്കേറ്റ അവസ്ഥയിലും സമയോചിതമായി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിച്ച വിമാനത്തിലെ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ദുബായ് കിരീടാവകാശിയും ഉൾപ്പെടെയുള്ള …

മന്ത്രിക്കെതിരേയുള്ള കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്തു; കാസർകോട് ജില്ലാ ആശുപത്രിയിലെ ഡോക്ടറെ പുറത്താക്കി

കാസർകോട്: മന്ത്രി ഒ.ജെ. ജനീഷിനെതിരെ കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്ത താൽക്കാലിക ഡോക്ടറെ സർവീസിൽനിന്ന് പുറത്താക്കി. ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻഎച്ച്എം) കീഴിൽ കാസർകോട് ജില്ലാ ആശുപത്രിയിൽ ഡെന്റൽ സർജനായി ജോലി ചെയ്തുവരികയായിരുന്ന ഡോ. സിദ്ധാർഥ് രവീന്ദ്രനെയാണ് പുറത്താക്കിയത്. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് വ്യാപാരഭവനിൽ മന്ത്രി ഒജെ ജനീഷ് പരിപാടിക്കെത്തിയപ്പോൾ ഡിവൈഎഫ്‌ഐ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിലേക്ക് എടുത്തു ചാടുന്നതടക്കമുള്ള സംഭവം നടന്നിരുന്നു. ഈ പ്രതിഷേധത്തിൽ ഡോക്ടർ സിദ്ധാർഥി രവീന്ദ്രനും പങ്കെടുത്തിരുന്നു. പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ, …