വേങ്ങപാറയിലെ റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ കെ.എ ശങ്കരന്‍ നമ്പൂതിരി അന്തരിച്ചു

ചെറുവത്തൂര്‍: വേങ്ങപാറയിലെ റിട്ട.സ്‌പെഷ്യല്‍ ഗ്രേഡ് എക്‌സിക്യൂട്ടീവ് ഓഫീസറും കലാകാരനുമായിരുന്ന കെ എ ശങ്കരന്‍ നമ്പൂതിരി (85) അന്തരിച്ചു. നാടക ഗാനരചന, സംവിധാനം, സംഗീതം, ആലാപനം, ഓടക്കുഴല്‍ വാദനം, തബല വായന തുടങ്ങി മേഖലയില്‍ അറിയപ്പെട്ടിരുന്നു. കൊടക്കാട് പൊള്ളപ്പൊയില്‍ കൈരളി ആര്‍ട്സ് ക്ലബ്ബിന്റെയും ഗ്രന്ഥാലയത്തിന്റെയും സ്ഥാപക
അംഗവും ഭാരവാഹിയും ആയിരുന്നു. പുരോഗമന കലാസാഹിത്യസംഘം കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്നു. മെട്ടക്കെ അണലക്കാട്ട് നാരായണന്‍ നമ്പൂതിരിയുടെയും സുഭദ്ര അന്തര്‍ജ്ജനത്തിന്റെയും മകനാണ്. ഭാര്യ: ആര്യ അന്തര്‍ജനം
മകന്‍: കെ എ ശശി നാരായണന്‍(സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍). മരുമകള്‍: ഡോ.ദിവ്യ(കാഞ്ഞങ്ങാട് ഹോമിയോ ആശുപത്രി). സഹോദരങ്ങള്‍: പരേതരായ ഈശ്വരന്‍ നമ്പൂതിരി, ഗണപതി നമ്പൂതിരി, സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി, മാധവന്‍
നമ്പൂതിരി, സുഭദ്രാന്തര്‍ജനം, അതിഥി അന്തര്‍ജനം, പരമേശ്വരി അന്തര്‍ജ്ജനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page