തൃക്കരിപ്പൂർ ഇയ്യക്കാട്ട് വൻ വിദേശമദ്യവേട്ട: 36 കുപ്പി മദ്യവുമായി സുനിൽകുമാർ പിടിയിൽ

ചെറുവത്തൂർ: അമിതലാഭത്തിനായി അനധികൃതമായി വിദേശമദ്യം ശേഖരിച്ച് വിൽപ്പന നടത്തുന്ന യുവാവിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേ തൃക്കരിപ്പൂർ ഇയ്യക്കാട് സ്വദേശി സുനിൽകുമാർ (38) ആണ് പിടിയിലായത്. ഇയാളിൽനിന്ന് വിവിധ ബ്രാൻഡുകളിലായി സൂക്ഷിച്ചിരുന്ന 500 മില്ലി ലിറ്ററിന്റെ 36 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവും മൊബൈൽ ഫോണും പൊലീസ് യുവാവിൽ നിന്നും പിടിച്ചെടുത്തു. ശനിയാഴ്ച വൈകുന്നേരം ചന്തേര സബ് ഇൻസ്പെക്ടർ വിഷ്ണു എസ്. നായർ, ജൂനിയർ എസ്.ഐ വി സതീഷ് എന്നിവരടങ്ങുന്ന സംഘം മാണിയാട്ട് പട്രോളിങ് നടത്തുന്നതിനിടെയാണ് രഹസ്യവിവരം ലഭിച്ചത്.
വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈകുന്നേരം പൊലീസ് പ്രതിയുടെ വീട്ടിൽ എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പിന്തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
കേരള അബ്കാരി നിയമ പ്രകാരം ചന്തേര പൊലീസ് കേസെടുത്തു. മാണിയാട്ട്, കാലിക്കടവ്, ചെറുവത്തൂർ പ്രദേശങ്ങളിൽ അനധികൃത മദ്യ വില്പന നടക്കുന്നതായി വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page