രാവിലെ വീട്ടുകാര്‍ വിളിച്ചിട്ടും ഉണര്‍ന്നില്ല; നെല്ലിക്കുന്നിലെ 29 കാരി ഉറക്കത്തിനിടെ മരിച്ചു

കാസര്‍കോട്: നെല്ലിക്കുന്നിലെ 29 കാരി ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. നഗരസഭ മുന്‍ കൗണ്‍സിലര്‍ സൈബുന്നീസയുടെയും നെല്ലിക്കുന്നിലെ ഹനീഫിന്റെയും മകള്‍ തന്‍സിയ എന്ന തന്‍സീറ സുല്‍ത്താന (29) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കുട്ടികളെ മദ്‌റസയിലേക്ക് അയക്കാനായി വീട്ടുകാര്‍ വിളിച്ചിട്ടും എഴുന്നേറ്റില്ല. തുടര്‍ന്ന് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി പരിശോധന നടത്തിയപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടാകുമെന്ന് ഡോക്ടര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നിന് നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. നഗരത്തിലെ ദൃശ്യ മൊബൈല്‍ ഷോപ്പ് ഉടമ വിദ്യാനഗര്‍ സ്വദേശി മന്‍സൂറാണ് ഭര്‍ത്താവ്. മക്കള്‍: മൊയിദീന്‍ അബ്ദുല്‍ ഖാദര്‍, മര്‍യം സിര്‍വ, ഇലാന ഫാത്തിമ. സഹോദരങ്ങള്‍: നഈമ ഫര്‍വീന്‍, ഫാത്തിമത്ത് സുല്‍ഫ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page