സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ക്രൂരത; കുക്കറും ലാപ്‌ടോപ് ചാര്‍ജറും കൊണ്ട് മര്‍ദ്ദിച്ചു; ഗുരുതരമായി പരിക്കേറ്റ നവവധു ആശുപത്രിയില്‍

കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും ക്രൂര മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ കൊല്ലം നീണ്ടകര മണ്ണാത്തറ സ്വദേശിനി അഞ്ജുവി(24)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് നീണ്ടകര സ്വദേശി നന്ദുവിനും ഇയാളുടെ മാതാപിതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ജൂലൈ 27നായിരുന്നു അഞ്ജുവും നന്ദുവും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനം തുടങ്ങിയിരുന്നു. അതിനിടെ ഭര്‍ത്താവ് വിദേശത്ത് പോയി. അവിടെ നിന്ന് ഫോണിലൂടെ അസഭ്യം പറഞ്ഞതോടെഅഞ്ജു സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നു. പ്രശ്‌നം പരിഹരിക്കാമെന്ന് …

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു

ചെന്നൈ: വിഖ്യാത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.94ാം വയസിലും സിനിമ സംവിധാനം ചെയ്ത അദ്ദേഹം ചലച്ചിത്രലോകത്തു നിന്നും പ്രേക്ഷകരില്‍ നിന്നും വലിയ അഭിനന്ദനം നേടിയിരുന്നു. തെലുങ്ക്, കന്നട, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ വിവിധ ഭാഷകളിലായി ഏകദേശം 60 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സിനിമയില്‍ തന്റെ പരീക്ഷണാത്മക സമീപനത്തിലൂടെ വലിയ മാറ്റങ്ങള്‍ …

വീട് നിര്‍മ്മാണത്തിനിടെ അസ്വസ്ഥത: പാറപ്പള്ളിയിലെ സക്കറിയ വിട വാങ്ങിയത് സ്വന്തം വീടെന്ന സ്വപ്‌നം ബാക്കിയാക്കി

കാസര്‍കോട്: വീടു നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെ ഉണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. അമ്പലത്തറ, പാറപ്പള്ളിയിലെ സക്കരിയ (45)യാണ് മരിച്ചത്. ടിപ്പര്‍ ലോറി ഡ്രൈവര്‍ ആയിരുന്നു.ഇന്നലെ (ശനി) ഉച്ചയ്ക്കാണ് സംഭവം. സ്വന്തം വീടിന്റെ നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സക്കരിയക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം ഇന്നു (ഞായര്‍) രാവിലെ പാറപ്പള്ളി ജമാഅത്ത് പള്ളി അങ്കണത്തില്‍ നടന്നു.പരേതരായ അബ്ദുല്‍ റഹ്‌മാന്‍- നഫീസ ദമ്പതികളുടെ …

ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 14 കാരന്‍ മരിച്ചു

പയ്യന്നൂര്‍: ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 14 കാരന്‍ മരിച്ചു. അന്നൂര്‍ കിഴക്കേക്കൊവ്വല്‍ അംഗനവാടിക്ക് സമീപം താമസിക്കുന്ന അനില്‍ കുമാറിന്റെയും ഷീജയുടെയും മകന്‍ ഋഷികേശ് എന്ന കണ്ണന്‍ (14) ആണ് മരിച്ചത്. പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ശനിയാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചത്. സഹോദരി: അതിഥി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30 ന് മൂരിക്കൊവ്വല്‍ സമുദായ സ്മശാനത്തില്‍.

ബദിയഡുക്കയിലും തീക്കളി: വിറക് ഡിപ്പോ കം ഗോഡൗണിനു തീയിട്ടു; അക്രമിയുടെ ദൃശ്യം സി സി ടി വി ക്യാമറയില്‍, 20 ലക്ഷത്തിന്റെ നഷ്ടം, ഓട്ടോയും കത്തിനശിച്ചു

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍മുദെ, പെരിയടുക്കയില്‍ വര്‍ക്ക് ഷോപ്പില്‍ വച്ചിരുന്ന കാറിനു തീയിട്ടതിനു പിന്നാലെ ബദിയഡുക്കയിലും തീക്കളി. ജി.മുഹമ്മദ് കാന്തില എന്നയാളുടെ ഉടമസ്ഥതയില്‍ ബദിയഡുക്ക പൊലീസ് സ്റ്റേഷനു സമീപത്ത് പ്രവര്‍ത്തിക്കുന്ന വിറക് ഡിപ്പോ കം ഗോഡൗണിനു തീയിട്ടു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പത്തു ലക്ഷം രൂപ വില വരുന്ന ചണച്ചാക്കുകളും ഗുഡ്‌സ് ഓട്ടോയും ലക്ഷകണക്കിനു രൂപയുടെ വിറകും കത്തി നശിച്ചു.ഇന്ന് (ഞായര്‍) പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. തീയാളി പടരുന്നതു കണ്ട പരിസരവാസികള്‍ വിവരം ഫയര്‍ഫോഴ്‌സിനെ …

പെര്‍മുദെ പെരിയടുക്കയില്‍ വര്‍ക്ക് ഷോപ്പില്‍ വീണ്ടും അക്രമം; രാത്രിയുടെ മറവില്‍ 4 കാറുകളുടെ ചില്ല് അടിച്ചു തകര്‍ത്തു; കാറിന് തീയിട്ടതും അതേ അക്രമിയെന്ന് സംശയം

കാസര്‍കോട്: പെര്‍മുദെ പെരിയടുക്കയില്‍ വര്‍ക്ക് ഷോപ്പില്‍ വീണ്ടും അക്രമം. വര്‍ക്ക് ഷോപ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന 4 കാറുകളുടെ ചില്ല് അടിച്ചു തകര്‍ത്തു. ടി രോഹിതാക്ഷയുടെ ഉടമസ്ഥയിലുള്ള ആദിയ ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പില്‍ ആണ് സംഭവം. കഴിഞ്ഞ ദിവസം ഇതേ വര്‍ക്കുഷോപ്പിലെ ഒരു കാര്‍ തീയിട്ടു നശിപ്പിച്ചിരുന്നു. അതേ അക്രമി തന്നെയാണ് കാറുകളുടെ ചില്ല് തകര്‍ത്തതെന്നാണ് ഉടമയുടെ സംശയം. ശനിയാഴ്ച രാത്രിയിലാണ് കാറുകളുടെ ചില്ല് തകര്‍ത്തത്. അക്രമിയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഷോപ്പിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിന് തീയിട്ടത്. …

കളനാട്ട് എസ്ഡിപിഐ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടികള്‍ നശിപ്പിച്ചു; സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: എസ്ഡിപിഐ സമ്മേളനത്തിന്റെ ഭാഗമായി ഉയര്‍ത്തിയ പതാകകള്‍ നശിപ്പിച്ചതായി പരാതി. സംഭവത്തില്‍ സ്‌കൂട്ടറില്‍ എത്തിയ രണ്ട് പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. ഉദുമ, കുണ്ടോളംപാറയിലെ അബ്ദുല്‍ റഹ്‌മാന്റെ പരാതി പ്രകാരമാണ് കേസ്. കളനാട്ടെ ഒരു കോണ്‍ഫറന്‍സ് ഹാളിന്റെ കോമ്പൗണ്ടിനകത്ത് സ്ഥാപിച്ചിരുന്ന കൊടികളാണ് സ്‌കൂട്ടറിലെത്തിയ സംഘം നശിപ്പിച്ചത്. സെപ്തംബര്‍ 29ന് നടന്ന എസ്ഡിപിഐ പ്രവര്‍ത്തക സമ്മേളനത്തിന്റെ ഭാഗമായാണ് കൊടികള്‍ സ്ഥാപിച്ചിരുന്നതെന്നും രാത്രി ഒരു മണിയോടെ സ്കൂട്ടറിൽ എത്തിയ സംഘമാണ് നശിപ്പിച്ചതെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

കുമ്പളയില്‍ വീണ്ടും കോഴിപ്പോര്; അഞ്ച് അങ്കവാലന്മാരുമായി 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും കോഴിപ്പോര്. ഭജന മന്ദിര പരിസരത്തെ ഒഴിഞ്ഞ പൊതുസ്ഥലത്ത് കോഴി അങ്കം നടത്തുകയായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. സ്ഥലത്ത് നിന്ന് അഞ്ച് അങ്കക്കോഴികളെയും പിടികൂടി.ബാഡൂര്‍, ബാഡൂര്‍പദവ് ഹൗസിലെ ബി.കെ സീതാരാമ (46), കിദൂര്‍, മഹാലിംഗേശ്വര ക്ഷേത്രത്തിനു സമീപത്തെ കജൂര്‍ ഹൗസില്‍ ജെ. ദീക്ഷിത് (25) എന്നിവരെയാണ് കുമ്പള എസ്‌ഐ സന്തോഷ് വട്ടിയംവീട്ടിലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.ഇന്നലെ (ശനി) വൈകുന്നേരം ആറു മണിയോടെ ഹേരൂര്‍ മഹാവിഷ്ണു അയ്യ പ്പ …

എംഡിഎംഎയുമായി ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിൽ; കാറിൽ നിന്ന് 15 ലക്ഷം രൂപയും പിടികൂടി; സിനിമാ-ഐ.ടി മേഖലകൾ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിൽപന

കൊച്ചി: കാക്കനാട് എംഡിഎംഎയുമായി ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിൽ. കോട്ടയം സ്വദേശി അരുൺ കെ നായരാണ് എക്സൈസിന്‍റെ പിടിയിലായത്. സിനിമാ പ്രവർത്തകർക്കും ഐടി പ്രൊഫഷണലുകൾക്കും ഇയാൾ ലഹരി എത്തിക്കുന്നു എന്നാണ് എക്സൈസിന്‍റെ കണ്ടെത്തൽ. 38.13 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ വാഹനത്തിൽ നിന്ന് പിടിച്ചെടുത്തത്. 15 ലക്ഷം രൂപയും ഹോണ്ട സിറ്റി കാറിൽ നിന്ന് കണ്ടെടുത്തു. കാക്കനാട് കേന്ദ്രീകരിച്ചുള്ള സിനിമാ പ്രവർത്തകർക്കാണ് ഇയാൾ ലഹരി വിൽപ്പന നടത്തിയത്. ഐടി പ്രഫഷണലുകളും വിദ്യാർത്ഥികളും ഇയാളിൽ നിന്ന് ലഹരി വാങ്ങുന്നുണ്ട്. ഒരു ഗ്രാമിന് …

ഡ്രൈ ഡേ വിൽക്കാൻ കുമ്പള ദേവിനഗറിലെ വീട്ടിൽ സൂക്ഷിച്ചത് 54 ലിറ്റർ ബിയറും 17 ലിറ്റർ വിദേശ മദ്യവും; പിടിച്ചെടുത്ത് എക്സൈസ്

കാസർകോട്: ഡ്രൈഡേ വിൽക്കാൻ വീട്ടിൽ സൂക്ഷിച്ച 54. 6 ലിറ്റർ കേരള ബിയറും 17 ലിറ്റർ വിദേശമദ്യവും എക്സൈസ് പിടികൂടി. കുമ്പള ദേവീ നഗറിലെ കെ പവൻ രാജി(28)ന്റെ ആൾ താമസമില്ലാത്ത വീട്ടിൽ നിന്നാണ് അനധികൃത മദ്യം പിടികൂടിയത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി കെ വി സുരേഷും സംഘവുമാണ് മദ്യം പിടിച്ചെടുത്തത്. ഡ്രൈഡെ ദിനത്തിലെ വിൽപ്പനക്കായി സൂക്ഷിച്ച മദ്യമാണ് പിടികൂടിയത് എന്ന് എക്സൈസ് അറിയിച്ചു. റെയ്ഡ് സമയത്ത് പ്രതി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ …

ഇന്നത്തെ പ്രധാന വാർത്തകൾ

​ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം​ഭീകരാക്രമണ ശ്രമമെന്ന് യു.എ.ഇ: ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് ക്രാഷ് ആക്സ് ഉപയോഗിച്ച് ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമിച്ച സംഭവം ഭീകരാക്രമണ ശ്രമമാണെന്ന് യു.എ.ഇ അറ്റോർണി ജനറൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ​ഇന്ത്യൻ പൈലറ്റിന്റെ ധീരത: പരുക്കേറ്റ അവസ്ഥയിലും സമയോചിതമായി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിച്ച വിമാനത്തിലെ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ദുബായ് കിരീടാവകാശിയും ഉൾപ്പെടെയുള്ള …

മന്ത്രിക്കെതിരേയുള്ള കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്തു; കാസർകോട് ജില്ലാ ആശുപത്രിയിലെ ഡോക്ടറെ പുറത്താക്കി

കാസർകോട്: മന്ത്രി ഒ.ജെ. ജനീഷിനെതിരെ കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്ത താൽക്കാലിക ഡോക്ടറെ സർവീസിൽനിന്ന് പുറത്താക്കി. ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻഎച്ച്എം) കീഴിൽ കാസർകോട് ജില്ലാ ആശുപത്രിയിൽ ഡെന്റൽ സർജനായി ജോലി ചെയ്തുവരികയായിരുന്ന ഡോ. സിദ്ധാർഥ് രവീന്ദ്രനെയാണ് പുറത്താക്കിയത്. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് വ്യാപാരഭവനിൽ മന്ത്രി ഒജെ ജനീഷ് പരിപാടിക്കെത്തിയപ്പോൾ ഡിവൈഎഫ്‌ഐ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിലേക്ക് എടുത്തു ചാടുന്നതടക്കമുള്ള സംഭവം നടന്നിരുന്നു. ഈ പ്രതിഷേധത്തിൽ ഡോക്ടർ സിദ്ധാർഥി രവീന്ദ്രനും പങ്കെടുത്തിരുന്നു. പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ, …