കാസർകോട്: സ്മാർട്ട് പെരിയ യുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായുള്ള ജില്ലാതല കലാമേള “വന്ദ്യജനോത്സവം ” നടത്തി.ചാലിങ്കാൽ ഗവ:എൽ.പി. സ്‌കൂളിൽ നടന്ന മേള നാർക്കോട്ടിക് സെൽ ഡിവൈ.എസ്പി ഡോ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സ്മാർട്ട് പെരിയ പ്രസിഡണ്ട് കെ.ഐ.ശ്രീവത്സൻ ആധ്യക്ഷം വഹിച്ചു. പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് അംഗം ലീല ചന്ദ്രൻ.,കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സുകുമാരൻ, ഗോപാലൻ ചാലിങ്കാൽ, വി. കുമാരൻ എന്നിവർ ആശംസകൾ നേർന്നു. സ്മാർട്ട് പെരിയ സെക്രട്ടറി ഗൗരി.പി സ്വാഗതവും ജോയിൻ്റ് സെക്രട്ടറി കെ.കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു. സിനിമാഗാനം , നാടൻ പാട്ട്, കവിതാലാപനം, മോണോആക്റ്റ്, പയമ പറയൽ തുടങ്ങിയവയിൽ മത്സരം നടത്തി.







