കുമ്പള: കാറിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇച്ചിലംപാടി കളത്തൂര്‍ സ്വദേശി ചെനിയപ്പ പൂജാരിയുടെ ഭാര്യ ലക്ഷ്മി (69) ആണ് മരിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 14ന് കുമ്പള ടൗണില്‍ വെച്ചാണ് ഇവരെ കാറിടിച്ചത്. തുടര്‍ന്ന് മംഗളൂരു ആശുപത്രിയിലും കുമ്പള ആശുപത്രിയിലും ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണപ്പെട്ടത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: മാലതി, കൃഷ്ണ, കുസുമ, ഇന്ദ്രാണി, മല്ലിക. മരുമക്കള്‍: രാജു, നവീന്‍, പ്രവീണ്‍. സഹോദരങ്ങള്‍: ഗോപി, ബാബു പൂജാരി, രാമ പൂജാരി, സഞ്ജീവ പൂജാരി, പരേതനായ സീന പൂജാരി.







