കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടെ അസ്വസ്ഥത അനഭവപ്പെട്ട് കുഴഞ്ഞു വീണ 18 കാരന്‍ മരിച്ചു. ബിഹാര്‍ സൗസാ സ്വദേശി മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷഹാന്‍ബാജ് ആലം(18)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടുണിയോടെയാണ് സംഭവം. ബന്ധു നേഹാല്‍ ഷാക്കൊപ്പം സഹോദരനെ കാണാന്‍ മംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് നേത്രാവതി എക്‌സ്പ്രസില്‍ പോകുമ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ട്രെയിന്‍ കാസര്‍കോട് എത്തിയപ്പോള്‍ റെയില്‍വേ പൊലീസെത്തി യുവാവിനെ കാസര്‍കോട് ജനറലാശുപത്രിയില്‍ എത്തിച്ചിരുന്നു. അപ്പോഴേയ്ക്കും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. തൃശൂരിലുള്ള സഹോദരന്‍ എത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം നടക്കും. മൃതദേഹം തിങ്കളാഴ്ച ബിഹാറിലേക്ക് കൊണ്ടുപോകുമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.







