സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം എത്രയും പെട്ടെന്ന് പരിഹരിക്കണം; നാഷണല്‍ വിമന്‍സ് ലീഗ്

കാഞ്ഞങ്ങാട്: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തയ്യാറാകണമെന്നും, കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പുന:സ്ഥാപിക്കണമെന്നും നാഷണല്‍ വിമന്‍സ് ലീഗ് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ വിവിധ ഏരിയകളില്‍ നിന്നുള്ള 115 പ്രതിനിധികള്‍ പങ്കെടുത്തു. നിലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ടില്‍ നടത്തിയ കണ്‍വെന്‍ഷന്‍ ഐ എന്‍ എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജമീല മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം ഇബ്രാഹിം, നാഷണല്‍ വിമന്‍സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഹസീന, ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലത ബാലകൃഷ്ണന്‍, ഹജ്ജ് കമ്മിറ്റി അംഗം ശംസുദ്ദിന്‍ അരിഞ്ചിറ, ജില്ല ട്രഷറര്‍ ഷമീന മുഹമ്മദ്, നജ്മ റാഫി, എം പി ജസീല. കെ റസിയ, പി.ഹസീന, സമീറ നാസര്‍, കുഞ്ഞി മൊയ്തു ഹാജി,, കെ പി മൊയ്തു, സി കെ നാസര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എല്‍ സുലൈഖ സ്വാഗതവും സെക്രട്ടറി റസീന കോട്ടപ്പുറം നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page