ഗുവാഹത്തി: ബാറിലെത്തിയ യുവതിയെ വിവസ്ത്രയാക്കി മര്‍ദ്ദിച്ചു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത പൊലീസ് മൂന്നു വനിതാ ബൗണ്‍സര്‍മാര്‍ ഉള്‍പ്പെടെ ഏഴു പേരെ അറസ്റ്റു ചെയ്തു. ഗുവാഹത്തി, ഖാന്‍പാറയിലെ നൈറ്റ് ക്ലബ്ബിലാണ് സംഭവം. യുവതിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. മദ്യപാനത്തിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ഇതിനിടയില്‍ വനിതാ ബൗൺസറില്‍ ഒരാളെ യുവതി ബിയര്‍ കുപ്പി കൊണ്ട് അടിക്കുകയായിരുന്നു. ഇതില്‍ പ്രകോപിരായ മറ്റു ജീവനക്കാര്‍ ചേർന്ന് യുവതിയെ മുടിയിലും വസ്ത്രത്തിലും പിടിച്ച് ബേസ്‌മെന്റിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവത്രെ. ഗുരുതരമായി പരിക്കേറ്റ യുവതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തിഗത വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.







