ഛര്‍ദ്ദിയും ശാരീരിക അവശതയും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധ; താമസിച്ച ഹോട്ടലിൽ ഡോക്ടർമാരെത്തി ചികിൽസ നൽകി

ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധ. കര്‍ണാടകയില്‍ രണ്ട് പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ശാരീരിക അസ്വസ്ഥതകള്‍ കാരണം പരിപാടിയില്‍ പങ്കെടുത്തില്ല. ഹോട്ടലില്‍ തന്നെ കഴിഞ്ഞ അമിത് ഷായ്ക്ക് ഡോക്ടര്‍മാര്‍ ചികിത്സ നല്‍കി. ഡോക്ടര്‍മാരുടെ പരിശോധനയ്ക്കും വിശ്രമത്തിനും ശേഷം അമിത് ഷായുടെ ആരോഗ്യനില മെച്ചപ്പെട്ടതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.ഹുബ്ബള്ളിയിലെ ഗബ്ബൂരിലുള്ള കെഎല്‍ഇ ജഗദ്ഗുരു ഗംഗാധര മഹാസ്വാമിഗലു മൂരുസാവിര്‍മഠ് മെഡിക്കല്‍ കോളേജിന്റെ പുതിയ അക്കാദമിക് കെട്ടിടവും കെഎല്‍ഇ ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ റിസര്‍ച്ച് സെന്ററും ഉദ്ഘാടനം …

ലിവ ഫർണീച്ചർ ഷോപ്പ് ഉടമ പള്ളിക്കര കരുവാക്കോട്ടെ കെ.അവിനാശ് അന്തരിച്ചു

ഉദുമ: ലിവ ഫർണീച്ചർ ഷോപ്പ് ഉടമ പള്ളിക്കര കരുവാക്കോട്ടെ കെ.അവിനാശ് (54) അന്തരിച്ചു. പരേതനായ കെ. ആണ്ടിയുടെയും നാരായണിയുടെയും മകനാണ്. ഭാര്യ: രജനി. മക്കൾ: മയൂര അവിനാശ്, അരോമ അവിനാശ്. സഹോദരങ്ങൾ: ഷിബു, മനോജ്, മഹേഷ് (ഷാർജ).

ഇന്നത്തെ പ്രധാന വാർത്തകൾ

ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയുടെ ചെലവ് 45 ബില്യൺ ഡോളർ കവിഞ്ഞതായി പെന്റഗൺ സ്ഥിരീകരിച്ചു. ഇതുവരെ 22 യു.എസ് സൈനികർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ​ ഹൂതികൾ സൗദി അറേബ്യയിലെ കുറ്റൻ എണ്ണ പൈപ്പ് ലൈനുകൾ ആക്രമിച്ചതിനെത്തുടർന്ന് വിതരണം തടസ്സപ്പെടുകയും ആഗോള വിപണിയിൽ എണ്ണവില ബാരലിന് $100 കടക്കുകയും ചെയ്തു. ​ യുദ്ധത്തിന്റെ ആദ്യ മാസങ്ങളിൽ തന്നെ അറബ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് 150 ബില്ല്യൺ ഡോളറിന്റെ ഭീമമായ നഷ്ടമുണ്ടായതായി യു.എൻ റിപ്പോർട്ട്. ​ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ …

മദ്യപിച്ച് ബഹളം വെച്ചു; ചോദ്യം ചെയ്ത യുവാവിനെ വെട്ടിപ്പരിക്കൽപ്പിച്ചു, യുവതി റിമാൻഡിൽ

ഇരിട്ടി: മദ്യപിച്ച് ബഹളംവച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ അരിവാൾകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ആദിവാസി യുവതി റിമാൻഡിൽ. ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13ൽ താമസിക്കുന്ന കവിത (29) യെയാണ് ആറളം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. അയൽവാസിയും ബന്ധുവുമായ സനൂപി(22)നെയാണ് മദ്യ ലഹരിയിലായിരുന്ന യുവതി ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രി 10ഓടെയായിരുന്നു സംഭവം. മൂക്കിന് വെട്ടേറ്റ സനൂപിന്റെ കണ്ണിനും ഞരമ്പുകൾക്കും പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.യുവതി മദ്യപിച്ച് സ്ഥിരമായി ബഹളം വെക്കുന്നതിനെ തുടർന്ന് സനൂപിന്റെ രണ്ടുമാസം പ്രായമുള്ള …

കേരളത്തിലേക്ക് ട്രെയിനിൽ കഞ്ചാവ് എത്തിച്ചാൽ പത്തായിരം രൂപ പ്രതിഫലം; ആറ് കിലോ കഞ്ചാവുമായി യുവതി കോഴിക്കോട് പിടിയിൽ

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട.എക്സൈസ് റേഞ്ച് വിഭാഗം നടത്തിയ പരിശോധനയിൽ ആറ് കിലോയിലേറെ കഞ്ചാവുമായി യുവതി പിടിയിലായി. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനി ലൈല ഗാത്തൂൺ ആണ് പിടിയിലായത്. റെയിൽവേ സ്റ്റേഷനിൽ  സംശയകരമായ സാഹചര്യത്തിൽ കണ്ട ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ആറ് പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന്  കസ്റ്റഡിയിലെടുത്ത ഇവരെ കോഴിക്കോട് റേഞ്ച് എക്സൈസ് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെയാണ് കഞ്ചാവ് കടത്ത് സംബന്ധിച്ച് പൂർണ്ണവിവരം ലഭിച്ചത്. നേരത്തെയും നിരവധി തവണ കേരളത്തിലേക്ക് ഇവർ …