കാഞ്ഞങ്ങാട്: ഓട്ടോ ഡ്രൈവറെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആവിക്കര നന്ദനം ഹൗസിലെ ശരത്ത് മുരളി( 35) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് കിടപ്പുമുറിയിലെ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആവിക്കരയിലെ എം മുരളീധരന്റെയും ശര്‍മ്മിളയുടെയും മകനാണ്. ഭാര്യ: സ്മിത.








