കാസര്‍കോട്: ജില്ലയില്‍ എത്തിച്ചേര്‍ന്ന രാജ്യസഭാംഗം പ്രവീണ്‍ ചക്രവര്‍ത്തി എം.പി, കര്‍ണാടക പിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് മഞ്ജുനാഥ ഭണ്ഡാരി എന്നിവര്‍ക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഡിസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. നേതാക്കളായ കെ.ലക്ഷ്മണ പ്രഭു, മനാഫ് നുള്ളിപ്പാടി, എം.രാജീവന്‍ നമ്പ്യാര്‍, അര്‍ജ്ജുനന്‍ തായലങ്ങാടി, എ.ഷാഹുല്‍ ഹമീദ്, യു.വേലായുധന്‍, മഹമൂദ് വട്ടേക്കാട്, ശ്യാം പ്രസാദ് മാന്യ, ആബിദ് എടച്ചേരി, പി.പി സുമിത്രന്‍ സംബന്ധിച്ചു.







