മലപ്പുറം: വയറുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പതിനാറുകാരി പ്രസവിച്ചു. സംഭവത്തില്‍ 31 വയസ്സുകാരനായ യുവാവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. കുവാരകുണ്ട് സ്വദേശി ജിതിനെ കോടതി റിമാന്‍ഡ് ചെയ്തു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചതിനുശേഷമാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ പോലും അറിയുന്നത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ പെണ്‍കുട്ടി പ്രസവിക്കുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയായ ജിതിനെ അറസ്റ്റ് ചെയ്തു, പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.








