ചായ്യോത്ത്: സാംസ്ക്കാരിക സംഗമ വേദികൾക്ക് ഓപ്പൺ തിയേറ്റർ നിർമ്മിക്കണമെന്നുപു. ക. സ. നീലേശ്വരം ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. ചായ്യോത്തു നടന്ന കൺവെൻഷൻ എഴുത്തുകാരൻ ഡോ. അനിൽ ചേമ്പ്രേ ഉൽഘാടനം ചെയ്തു. യു. ഉണ്ണി അധ്യക്ഷതവഹിച്ചു. ഡോ: റഫീഖ് ഇബ്രാഹിം , ഏരിയാസെക്രട്ടറി കെ.കെ.നാരായണൻ, ജില്ലാ സെക്രട്ടറി രവീന്ദ്രൻ കൊടക്കാട് പ്രസംഗിച്ചു. കവിയത്രി ഹേമലത കൊയ്ച്ചേരിയെ സീതാദേവി കരിയാട്ട് പൊന്നാടയണിയിച്ച് ആദരിച്ചു. ഡോ:എൻ.പി.വിജൻ, ഡോ. പി.പ്രഭാകരൻ , കെ.വി.ദാമോദരൻ , സീതാദേവി കരിയാട്ട്, ഹേമലത കൊയ്ച്ചേരി,ലളിത പാലായി പ്രസംഗിച്ചു. സംഘാട സമിതി ചെയർമാൻ ടി.വി.രത്നാകരൻ സ്വാഗതവും ടി. ഷാജി നന്ദിയും പറഞ്ഞു. എറുപുറം മുഹമ്മദിൻ്റെ ചിത്ര പ്രദർശനം, സർഗ സായാഹ്നം എന്നിവയും നടന്നു. ഭാരവാഹികൾ: യു ഉണ്ണി (പ്രസി) , ടി. ഷാജി (വൈ. പ്രസി ), കെ.കെ.നാരായണൻ (സെക്ര), കെ.വി.രമേശൻ (ജോ.സെക്ര) കണ്ടത്തിൽ രാമചന്ദ്രൻ (ട്രഷ).







