കോട്ടയം: കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന രേണു സുധിയുടെ നില ഗുരുതരമെന്ന് റിയാലിറ്റി ഷോ താരം ശാരിക. അഞ്ച് കീമോ തെറാപ്പികള്‍ക്ക് ശേഷം ആരോഗ്യ നില വഷളായതിനാല്‍ ഇനിയൊരു കീമോ ചെയ്യാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഐസിയുവിലാണ് രേണു സുധിയുള്ളത്. രേണുവിന്റെ സുഹൃത്തായ ശാരിക സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിയാലിറ്റി മിക്കപ്പോഴും ഇത്തിരി കയ്പ്പുള്ളതായിരിക്കും. കയ്പ്പുള്ള യാഥാര്‍ത്ഥ്യം എനിക്ക് നിങ്ങളോട് പറയേണ്ടി വരികയാണ്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരി രേണുവിന്റെ അവസ്ഥ വളരെ വളരെ മോശമാണ്. വളരെ ക്രിട്ടിക്കലാണ്. പ്ലേറ്റ്‌ലെറ്റസ് കൗണ്ട് വല്ലാതെ കുറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ ആണ്. അവസ്ഥ വളരെ മോശമാണെന്നാണ് രേണുവിന്റെ ചേച്ചി എന്നെ വിളിച്ച് പറഞ്ഞത്. ഇന്ന് വൈകുന്നേരമാണ് ഞാന്‍ അറിഞ്ഞതും എന്നെ വിളിച്ച് പറഞ്ഞതും. പ്രാര്‍ത്ഥിക്കണമെന്ന് പറയാന്‍ വേണ്ടി വിളിച്ചതാണ്. അഞ്ചാമത്തെ കീമോ കഴിഞ്ഞ് പത്ത് ദിവസം കഴിഞ്ഞും അവള്‍ക്ക് എഴുന്നേല്‍ക്കാന്‍ സാധിച്ചില്ലെന്ന് ശാരിക പറയുന്നു.
അതേസമയം കാന്‍സര്‍ മാറി പഴയ ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞ ദിവസവും രേണു സുധി പങ്കുവച്ചത്.








