പൊലീസ് മേഖലയിലെ സ്തു‌ത്യർഹമായ സേവനത്തിനുശേഷം ബഡ്ഡിയും ക്യാമിയും വിരമിക്കുന്നു, യാത്രയയപ്പ് നാളെ

കാസർകോട്: ബഡ്ഡിയും ക്യാമിയും നാളെ മുതൽ വിശ്രമ ജീവിതത്തിലേക്ക്. വർഷങ്ങൾ നീണ്ട സ്തു‌ത്യർഹമായ സേവനത്തിനുശേഷമാണ് ഇവർ ജോലിയിൽ നിന്ന് വിരമിക്കുന്നത്. ഇവർ ആരാണ് എന്നല്ലേ? ജില്ലാ പൊലീസ് കെ 9 ഡോഗ് സ്ക്വാഡിലെ അംഗങ്ങളാണ് ബഡ്ഡിയും ക്യാമിയും. ഇവർക്കായി കാസർകോട് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ തിങ്കളാഴ്ച രാവിലെ 10.30 ന് യാത്രയയപ്പ് ചടങ്ങ് ഒരുക്കിയിട്ടുണ്ട്. തൃശ്ശൂരിലെ ഡോഗ് ട്രെയിനിങ് സെന്ററിൽ നിന്ന് 9 മാസത്തെ പരിശീലനം പൂർത്തിയാക്കി 2016 ലാണ് ബഡ്ഡി കാസർകോട് കെ 9 സ്ക്വാഡിൽ അംഗം ആകുന്നത്. അന്ന് ബഡ്ഡിക്ക് ഒന്നര വയസ്സ് മാത്രമാണ് പ്രായം. കഴിഞ്ഞ പത്തര വർഷത്തെ സേവന കാലത്ത് നിരവധി നേട്ടങ്ങൾ കാസർകോടിന് നൽകുവാൻ കഴിഞ്ഞിട്ടുണ്ട്. 2017 ൽ കേരള പൊലീസ് ഡ്യൂട്ടി മീറ്റിൽ സ്വർണ്ണ മെഡലും, 2018 ൽ ജില്ലക്ക് വേണ്ടി കേരള പൊലീസ് ഡ്യൂട്ടി മീറ്റിൽ സിൽവർ മെഡലും നേടിയിട്ടുണ്ട്. 2019 ലക്നൗയിൽ വച്ച് നടന്ന ഓൾ ഇന്ത്യ പൊലീസ് ഡ്യൂട്ടി മീറ്റിൽ സംസ്ഥാന പൊലീസിന് വേണ്ടി സ്വർണ മെഡലും കരസ്ഥമാക്കിയിരുന്നു. സുത്യർഹ സേവനത്തിനു നിരവധി ഗുഡ് എൻട്രിയും കരസ്ഥമാക്കിട്ടുണ്ട്. സുജിത്തും അജേഷും മനുവും ആണ് പ്രധാന പരിശീലകർ. ക്യാമിയാകട്ടെ മധ്യപ്രദേശിൽ നിന്ന് ട്രെയിനിങ് പൂർത്തിയാക്കി
2017 ൽ ആണ് കാസർകോട് കെ 9 സ്ക്വാഡിൽ അംഗമാകുന്നത്. 9 വർഷത്തെ കാലയളവിൽ കാസർകോട് ജില്ലയ്ക്ക് അകത്തും പുറത്തുമായി ഉദ്യോഗസ്ഥരെ പല കേസുകളിലും സഹായിക്കുവാൻ ക്യാമിക്ക് കഴിഞ്ഞിട്ടുണ്ട്. സുത്യർഹ സേവനത്തിനു നിരവധി ഗുഡ് എൻട്രിയും നേടിയിട്ടുണ്ട്. അനീഷും തോമസും ടിനോയും ആണ് പ്രധാന പ്രധാന പരിശീലകർ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page