പി പി ചെറിയാൻ
വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയ്ക്കെതിരെ മുന്നറിയിപ്പുമായി മുൻ യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. സാങ്കേതികവിദ്യ മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമായി മാറിയേക്കാമെന്ന് അവർ പറഞ്ഞു .
വിപുലമായ എ ഐ സിസ്റ്റങ്ങൾ പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പുതിയൊരു ഫെഡറൽ ഏജൻസി രൂപീകരിക്കാൻ കോൺഗ്രസിനോട് ഹാരിസ് ആവശ്യപ്പെട്ടു.
ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുമായി ചേർന്ന് എ ഐ സുരക്ഷയ്ക്കായി ആഗോള മാനദണ്ഡങ്ങളും അന്താരാഷ്ട്ര കരാറും നടപ്പിലാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് അവർ അഭ്യർത്ഥിച്ചു.
ഏറ്റവും പുതിയ എ ഐ മോഡലുകളുടെ വികസനം മന്ദഗതിയിലാക്കണമെന്ന് ആന്ത്രാപിക് സി.ഇ.ഒ ഡാരിയോ അമോഡി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹാരിസിന്റെ പ്രതികരണം. ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാൻ, ഇലോൺ മസ്ക് എന്നിവരും ഇതിനെ പിന്തുണച്ചിട്ടുണ്ട്.








