കാസര്‍കോട്: കൊച്ചിയില്‍ നടന്ന മലയാളി മാസ്റ്റേര്‍സ് സംസ്ഥാന അത്‌ലറ്റിക് മീറ്റില്‍ നാലു സ്വര്‍ണ്ണ മെഡലുകള്‍ നേടി കാസര്‍കോട് ജില്ലയ്ക്ക് അഭിമാനമായി പി. ആയിഷത്ത് താഹിറ. ഷേണി, മണിയംപാറ, പെര്‍ദന സ്വദേശിയും മുന്‍ സ്റ്റേറ്റ് കബഡി താരവുമായ റസാഖിന്റെ മകളും ബോവിക്കാനം, ആലൂരിലെ ജംഷീദിന്റെ ഭാര്യയുമാണ് ആയിഷത്ത് താഹിറ. 30 വയസിനു മുകളിലുള്ള വനിതളുടെ വിഭാഗത്തിലായിരുന്നു മത്സരം. 31.40 സെക്കന്റില്‍ 200 മീറ്റര്‍ ഓടിയാണ് ആയിഷത്ത് താഹിറ സ്വര്‍ണ്ണ മെഡലില്‍ മുത്തമിട്ടത്. 400 മീറ്റര്‍ ഓട്ടത്തിലും 4X100 മീറ്റര്‍ റിലേ, 4×400 മീറ്റര്‍ റിലേ എന്നിവയിലും സ്വര്‍ണ്ണ മെഡല്‍ നേടി. 100 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലും ലഭിച്ചു.
മികച്ച പരിശീലനങ്ങളൊന്നും ഇല്ലാതെയാണ് ഫാത്തിമത്ത് താഹിറ മെഡല്‍ കൊയ്ത്ത് നടത്തിയത്.







