കാസർകോട്: വസ്ത്ര-യൂണിഫോം നിർമ്മാണ രംഗത്ത് നായ കുമ്പളയിലെ അഷ്റഫിന് മർച്ചന്റ് യൂത്ത് വിങ് ജില്ലാ കമ്മിറ്റി ബിസിനസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു.
റെഡിമേഡ് വസ്ത്രങ്ങൾ, ഗാർമെന്റ്സ്, സ്കൂൾ-കോർപ്പറേറ്റ് യൂണിഫോമുകൾ എന്നീ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളും, വ്യാപാരി സമൂഹത്തിന് നൽകിയ സംഭാവനകളും പരിഗണിച്ചാണ് അഷ്റഫിനെ അവാർഡിനു തിരഞ്ഞെടുത്തത്.
വ്യാപാരി രംഗത്ത് യുവസംരംഭകർക്ക് വലിയ മാതൃകയാണ് അഷ്റഫിന്റെ മുന്നേറ്റമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
കൂർഗിൽ നടന്ന ചടങ്ങിൽ യൂത്ത് വിങ് ജില്ലാ ഭാരവാഹികളും,പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിച്ചു. ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹമ്മദ് ശരീഫ് അവാർഡ് സമ്മാനിച്ചു. വ്യാപാരി സമൂഹത്തിനും പൊതുജനങ്ങൾക്കും മികച്ച സേവനങ്ങൾ നൽകാൻ പുരസ്കാരം തുടർന്നും പ്രചോദനമാകുമെന്ന് അഷ്റഫ് പറഞ്ഞു.







