കാസര്‍കോട്: ബന്തിയോട്, മീപ്പിരിയിലെ അനധികൃത മണ്ണു കടത്തല്‍ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. ജെ.സി.ബിയും ടിപ്പറും ലോറിയുമായി രണ്ടുപേര്‍ പൊലീസിന്റെ പിടിയില്‍. ഇന്നലെ വൈകുന്നേരം ആറരമണിയോടെ കുമ്പള എസ് ഐ എസ് .അനൂപ്, എ എസ് ഐ അതുല്‍ റാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. ഝാര്‍ഖണ്ഡ് സ്വദേശികളായ സഹജാത് (21). മുഹമ്മദ് അര്‍ബാസ് (23) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കു നോട്ടീസ് നല്‍കിയ ശേഷം വിട്ടയച്ചതായി പൊലീസ് അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി ജിയോളജി വകുപ്പിനു റിപ്പോര്‍ട്ട് നല്‍കുമെന്ന് കൂട്ടിച്ചേര്‍ത്തു.







