സംസ്ഥാന സ്കൂൾ ഗുസ്തി ചാമ്പ്യൻഷിപ്പ് : മൊഗ്രാലിലെ വൈ പി മുഹമ്മദ് യാക്കൂബിന് സ്വർണ്ണ മെഡൽ

കണ്ണൂർ: കണ്ണൂരിൽ നടന്ന 68-മത് സംസ്ഥാന സ്കൂൾ ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ
60 കിലോ വിഭാഗത്തിൽ മുഹമ്മദ് യാക്കൂബ് ചാമ്പ്യൻഷിപ്പ് നേടി. കൊല്ലത്തെ തോൽപ്പിച്ച് മുഹമ്മദ് യാക്കൂബ് ചാമ്പ്യനായത്.കുന്നംങ്കുളം ഗവ മോഡൽ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂളിനെ പ്രതിനിധീകരിച്ചാണു തൃശ്ശൂർ ജില്ലയ്ക്ക് വേണ്ടി മുഹമ്മദ് യാക്കൂബ് മത്സരത്തിൽ പങ്കെടുത്തത്.കോട്ടയം,മലപ്പുറം ജില്ലകളെയും സെമിയിൽ തിരുവനന്തപുരത്തേയും പരാജയപ്പെടുത്തിയാണ് മുഹമ്മദ് യാക്കൂബ് സ്വർണ്ണ മെഡൽ നേടിയത്.മൊഗ്രാൽ കോട്ടയിലെ കെ പി യൂസഫ് പാച്ചാണി- മൈമൂന ദമ്പതികളുടെ മകനാണ് മുഹമ്മദ് യാക്കൂബ്.
മൊഗ്രാൽ ദേശീയവേദി, പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് 7മൊഗ്രാൽ,ഫ്രണ്ട്സ് ക്ലബ് മൊഗ്രാൽ,ഗ്രീൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മൊഗ്രാൽ,കോട്ടയൻസ് ക്ലബ് യാക്കൂബിനെഅഭിനന്ദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page