മകൻ ജോലിസ്ഥലത്ത് മരിച്ചതായി വീട്ടിൽ വിവരം എത്തി; വാർത്ത കേട്ടതിന് പിന്നാലെ പിതാവ് ജീവനൊടുക്കി

തിരുവനന്തപുരം: സൈനികനായ മകൻ ജോലിസ്ഥലത്ത് മരിച്ചു. വിവരം വീട്ടിൽ അറിഞ്ഞതിനു പിന്നാലെ പിതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാറനല്ലൂര്‍ ചീനിവിള ചെമ്മോട് ശ്രീഹരിയില്‍ ഋഷികേശന്‍ നായര്‍ (69) ആണ് തൂങ്ങിമരിച്ചത്. ഡല്‍ഹിയില്‍ സൈനികനായ മകന്‍ വിശാഖ് (38) ആണ് ജോലി സ്ഥലത്ത് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ വീട്ടില്‍ വിവരം എത്തി. ഇതിനു പിന്നാലെ പിതാവിനെ കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്തെ റബ്ബർ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
ഋഷികേശന്‍ നായരുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. വിശാഖിന്റെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം ഇരുവരുടെയും സംസ്‌കാരം നടക്കും. ഋഷികേശന്‍ നായരുടെ ഭാര്യ തങ്കമണി. മകള്‍: കാര്‍ത്തിക. മരുമകന്‍: അജിത്. വിശാഖിന്റെ ഭാര്യ ശ്രീജ. മക്കള്‍: ദിവ്യദര്‍ശിനി, സ്വാതിലക്ഷ്മി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page