ഉദുമ, പടിഞ്ഞാറില്‍ നിന്നു കാണാതായ യുവതിയും മകളും എവിടെ?; പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കാസര്‍കോട്: ഉദുമ, പടിഞ്ഞാറില്‍ നിന്നു കാണാതായ യുവതിയെയും ആറു വയസ്സുള്ള മകളെയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തച്ചറക്കുന്ന് സ്വദേശിയായ ഹാരിസിന്റെ ഭാര്യ ഫാത്തിമത്ത് ബുഷ്‌റ (28) ,ആറു വയസ്സുള്ള മകള്‍ എന്നിവരെ സെപ്തംബര്‍ എട്ടിന് രാത്രിയിലാണ് കാണാതായത്. സഹോദരി നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ തുടക്കത്തില്‍ ചില സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. യുവതിയെയും മകളെയും കാണാതായി ഒരാഴ്ച പിന്നിടുന്ന സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page