പൊലീസ് ആകണോ; ഒരു ദിവസത്തേക്കു ട്രാഫിക് പൊലീസ് ആകാന്‍ പൊതു ജനങ്ങള്‍ക്ക് അവസരം

മംഗളൂരു: ട്രാഫിക് പൊലീസാകാന്‍ കൊതിച്ചു നടക്കുന്നവര്‍ക്കു കുന്താപുരം ട്രാഫിക് പൊലീസ് ഒരു ദിവസത്തേക്കു അതിനുള്ള അവസരം നല്‍കുന്നു.ബംഗളൂരു സിറ്റി ട്രാഫിക് പൊലീസ് അടുത്തിടെ ഇത്തരത്തില്‍ നടത്തിയ ജനകീയ പങ്കാളിത്തമാണ് ട്രാഫിക് നിയന്ത്രണത്തിന് പൗരന്മാരെ പങ്കാളികളാക്കാന്‍ കുന്താപുരം പൊലീസിനു പ്രേരണ നല്‍കിയത്. ഉഡുപ്പി ജില്ലാ പൊലീസിന്റേയും പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കറിന്റെയും പിന്തുണയോടെ കുന്താപുരം ട്രാഫിക് എസ് ഐ അനൂപ് നായക് ആണ് ഇതിനു മുന്‍കൈയെടുത്തത്.ജനമൈത്രി പൊലീസിങ്ങിന്റെ ഭാഗമായാണ് പരിപാടി ആവിഷ്‌ക്കരിച്ചത്. ഇതനുസരിച്ചു 18 വയസും അതിനു മുകളിലും …

പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 11 കാരിയെ മദ്രസയില്‍ വച്ച് പീഡിപ്പിച്ചു; പ്രതിയായ മദ്രസ അധ്യാപകന്‍ മൂന്നുവര്‍ഷത്തിന് ശേഷം പിടിയില്‍

തിരുവനന്തപുരം: പാറശാലയില്‍ 11 വയസ്സുകാരിയെ മദ്രസയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച മുന്‍ അധ്യാപകന്‍ മൂന്ന് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. വിഴിഞ്ഞം പുല്ലൂര്‍ക്കോണം കോണത്തു മേലേവീട്ടില്‍ എ.ആര്‍.സെയ്ദ് മുഹമ്മദ് (58) ആണ് പൊഴിയൂര്‍ പൊലീസിന്റെ പിടിയിലായത്. 2022-23 കാലയളവില്‍ മദ്രസയില്‍ അധ്യാപകനായിരിക്കെ, ഇവിടെ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു എന്നാണ് കേസ്. പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു നിരന്തരമായ പീഡനം. സംഭവത്തിന് പിന്നാലെ കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് വിവരം. അടുത്തിടെ കുട്ടി പഠിക്കുന്ന സ്‌കൂളില്‍ അധ്യാപകര്‍ നടത്തിയ കൗണ്‍സലിങ്ങിനിടെയാണ് …

പരപുരുഷ ബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ പ്രതി വാഹനത്തില്‍ നിന്ന് ചാടി, വീണത് മലയിടുക്കിലേക്ക്, ദാരുണാന്ത്യം

ഗുവാഹത്തി: ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ് പൊലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു. ഗുവാഹത്തി സ്വദേശി രാമാനുജ് ഗോസ്വാമി (30) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം പൊലീസ് വാഹനത്തില്‍ തിരിച്ചു ഹതിഗാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. നരകാസുര പഹാഡ് മേഖലയില്‍ വെച്ച് ഇയാള്‍ പൊലീസ് സംഘത്തെ അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഓടുന്ന വാഹനത്തില്‍ നിന്ന് പുറത്തേക്ക് ചാടി. പതിച്ചത് താഴ്ചയുള്ള മലയിടുക്കിലേക്ക്. വീണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ …

ഈ കാട്ടില്‍ വ്യവസായം: കാസര്‍കോട് വ്യവസായ എസ്‌റ്റേറ്റിലെ വ്യവസായ ഷെഡ്ഡുകള്‍ കാടുമൂടിക്കൊണ്ടിരിക്കുന്ന നിലയില്‍

കാസര്‍കോട്: കാസര്‍കോട്ടെ വ്യവസായ എസ്‌റ്റേറ്റിലെ വ്യവസായ യൂണിറ്റുകള്‍ കാടുമൂടിത്തുടങ്ങി.കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി വ്യവസായ രംഗത്ത് സംസ്ഥാനത്ത് നടത്തിവന്ന പരിഷ്‌കാരങ്ങളും പദ്ധതികളും നടപടികളുമാണ് വ്യവസായ മേഖലയെ ഇത്തരത്തിലെത്തിച്ചതെന്ന് കരുതുന്നു. വ്യവസായ എസ്റ്റേറ്റിലെ നൂറോളം വ്യവസായ യൂണിറ്റുകളില്‍ ഭൂരിഭാഗവും പേരിന് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. എസ്റ്റേറ്റിലെ പ്രധാനറോഡ് ടാറിംഗ് ഇളകി കുണ്ടുംകുഴിയുമായി താറുമാറായിക്കിടക്കുകയാണ്. തെരുവ് വിളക്കുകള്‍ കണ്ണടച്ചു.ചില ഷെഡുകള്‍ ചുറ്റും കാടും കാട്ടുപുല്ലുകളും പടര്‍ന്നു പന്തലിച്ചു കിടക്കുന്നു. കാട്ടാനകളും മറ്റു വന്യ മൃഗങ്ങളും എസ്റ്റേറ്റിലെ കാട്ടിനുള്ളില്‍ കയറിയാല്‍ പോലും കണ്ടെത്താനാവാത്ത തരത്തില്‍ …

സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം മഴയ്ക്ക് സാധ്യത; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്റെ ഭാഗമായി നാലു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനിടയുള്ള സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. 16 വരെ ഇടിമിന്നലോടുകൂടിയ …

ഭാര്യ ജീവനൊടുക്കിയതില്‍ മനോവിഷമം; 56 കാരന്‍ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ഗൃഹനാഥനെ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴുന്നോറൊടി കുറ്റിയാന്തോല്‍ സ്വദേശി ജയന്‍(56) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ പുതുക്കൈ ഭൂതാനം കൊങ്ങിണിയന്‍ വളപ്പിലെ പഴയ വീടിന് സമീപത്തെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ ദാക്ഷായണി രണ്ട് വര്‍ഷം മുമ്പ് ജീവനൊടുക്കിയിരുന്നു. ഇതിന്റെ മനോവിഷമം അലട്ടിയതായി പറയുന്നു. മക്കള്‍: അജേഷ്, അഞ്ജുന. സഹോദരങ്ങള്‍: ചന്ദ്രന്‍, വിജയന്‍, ബേബി, മോഹന്‍.

20 പവന്‍ സ്വര്‍ണം കൈക്കലാക്കി; വിവാഹശേഷം നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവം; 24 കാരിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

കാസര്‍കോട്: വിവാഹ ശേഷം യുവതിയെ നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന 24 കാരിയുടെ പരാതിയില്‍ ഭര്‍ത്താവിനും മൂന്നു ബന്ധുക്കള്‍ക്കുമെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കുഞ്ചത്തൂര്‍ ഉദ്യാവാര്‍ സ്വദേശിനിയുടെ പരാതിയില്‍ ഭര്‍ത്താവ് കുഞ്ചത്തൂര്‍പദവിലെ അബ്ബാസ് അനസ്, ബന്ധുക്കളായ ആമിന, മുഹമ്മദ്, അസീം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുപത് പവന്‍ കൈക്കലാക്കി തിരികെ നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. ഒന്നരവര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം ഭതൃവീട്ടില്‍ കഴിയുന്നതിനിടെയാണ് മാനസീകമായി പീഡിപ്പിച്ചതും സ്വര്‍ണം കൈക്കലാക്കിയതും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കള്ളന്‍ പൊലീസ് തന്നെ!, ബത്തേരി സ്റ്റേഷനില്‍ നിന്നും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്തിയത് പൊലീസുകാരന്‍

ബത്തേരി: സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനില്‍ നിന്ന് നിരോധിത പുകയില മോഷ്ടിച്ചത് പൊലീസുകാരന്‍.സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ (എസ്സിപിഒ) വൈത്തിരി സ്വദേശി സബിത്തിനെതിരെയാണ് കേസ്. ഉദ്യോഗസ്ഥന്‍ നിലവില്‍ ഒളിവിലാണ്. സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ 7 ചാക്ക് നിരോധിത പുകയിലയാണ് മോഷണം പോയത്.ലഹരി ഉല്‍പന്നങ്ങള്‍ കാറില്‍ കടത്തിയ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. മോഷ്ടിച്ച പുകയില വസ്തുക്കള്‍ ലഹരി കടത്തുകാര്‍ക്ക് വില്‍പ്പന നടത്തിയതായും സംശയിക്കുന്നു. 13,800 പാക്കറ്റ് ഹാന്‍സും കൂള്‍ലിപ്പുമാണ് സ്റ്റേഷനിലെ പ്രോപ്പര്‍ട്ടി റൂമില്‍ നിന്ന് കാണാതായത്. ഈമാസം …

കല്ലേലി രാഘവൻ പിള്ള:ആലപ്പുഴയുടെ ഗുരുനാഥൻ 

അനുസ്മരണം സന്തോഷ് പിള്ളആലപ്പുഴയുടെ ഹൃദയ ഭാഗത്തുകൂടിയുള്ള മുല്ലക്കൽ റോഡിലൂടെ നടക്കുമ്പോൾ ആണ് ജോസഫ് ജെ പാലത്രയെ കാണുന്നത്. പ്രൈമറി ക്ലാസ്സ്മുതൽ, ഡിഗ്രി പഠനം വരെ ഒരുമിച്ചുണ്ടായിരുന്ന സുഹൃത്ത്. മുല്ലക്കൽ റോഡരികിലുള്ള പാലത്ര ജൂവലേഴ്സിൽ എപ്പോഴും ജോസഫ് ഉണ്ടാവും. സംഭാഷണ മദ്ധ്യേ ജോസഫ് ചോദിച്ചു,“കല്ലേലി സാറിനെ കാണാൻ പോകുന്നില്ലേ”? സാറിപ്പോൾ പുറത്തേക്കൊന്നും പോകാറില്ല.അപ്പോഴാണ് ഓർമിച്ചത്, ഇത്തവണ സാറിനെ കണ്ടില്ലല്ലോ. പണ്ടൊക്കെ നാട്ടിലെത്തുമ്പോൾ, വൈകുന്നേരങ്ങളിൽ മുല്ലക്കൽ റോഡിലൂടെ നടന്നുപോകുന്ന സാറിനെ കാണാറുണ്ടായിരുന്നു.  എപ്പോഴും ശുഭ്രവസ്ത്രധാരിയായി, ഇടതു കൈ മുണ്ടിനറ്റത്തും, വലതു കൈയ്യിൽ  …

ഭാര്യയെ വെടി വച്ച് കൊന്നശേഷം ഭർത്താവ് സ്വയം വെടിവച്ചു മരിച്ചു

പി പി ചെറിയാൻടെക്സസ് :വടക്കൻ ടെക്സസിലെ കോളിസ്‌വില്ലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഇതൊരു കൊലപാതകവും ആത്മഹത്യയുമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബ്ലൂബെണ്ണറ്റ് ഡ്രൈവിലെ ഒരു വീട്ടിലാണ് സംഭവം. പരിക്കേറ്റ സ്ത്രീക്ക് വെടിയേറ്റതായും പുരുഷന് സ്വയം വെടിയേറ്റതായും പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തുനിന്ന് തോക്കും കണ്ടെത്തിയിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങൾക്ക് മറ്റ് ഭീഷണികളില്ലെന്നും കോളിസ്‌വിൽ പോലീസ് അറിയിച്ചു. ഔദ്യോഗിക തിരിച്ചറിയലിനു ശേഷം മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിടും.

3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി ഡയമണ്ട് മോതിരം കൊണ്ട് ഇടിച്ചു തകർത്തു; മാതാവ് അറസ്റ്റിൽ

പി പി ചെറിയാൻഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവ് ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ തലയിൽ ഇടിച്ചപ്പോൾ ജെസിക്കയുടെ വിരലിലുണ്ടായിരുന്ന ഡയമണ്ട് മോതിരം അമർന്നാണ് തലയോട്ടി തകർന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഫ്ലോറിഡയിലെ ലേക്‌ലാന്റിലെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ ബോധരഹിതനായ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിനൊപ്പം ഉറങ്ങുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ജെസിക്ക ആദ്യം പൊലീസിനോട് പറഞ്ഞു . എന്നാൽ, കുഞ്ഞിന്റെ തലയിൽ മൂന്നിടങ്ങളിൽ …

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം യുഎഇ കമ്മിറ്റിയുടെ ആദ്യകാല പ്രസിഡന്റ് എച്ച് ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

കാസര്‍കോട്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര അംബിക പരിപാലന സമിതി മുന്‍ പ്രസിഡന്റും ക്ഷേത്ര യുഎഇ കമ്മിറ്റിയുടെ ആദ്യകാല പ്രസിഡന്റുമായിരുന്ന ഉദുമ വള്ളിയോട്ട് വളപ്പില്‍ ഹരിശ്രീയില്‍ എച്ച് ഉണ്ണികൃഷ്ണന്‍ (75) അന്തരിച്ചു. ശക്തി കാസര്‍കോടിന്റെ സജീവ പ്രവര്ത്തകനായിരുന്നു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ആദ്യകാല പ്രസിഡന്റായിരുന്ന പരേതനായ എച്ച് ഗോപാലന്‍ മാസ്റ്റരുടെയും പരേതയായ ചിരുതയുടെയും മകനാണ്. നിലവില്‍ കുറ്റിക്കോല്‍ താഴത്ത് വളപ്പ്, കിഴക്കേ വീട് തറവാട് ട്രസ്റ്റ് ചെയര്‍മാന്‍ ആണ്. ഭാര്യ: ഗീത. മക്കള്‍ പ്രിയങ്ക, നീതി …

ചെർക്കള-കല്ലടുക്ക അന്തർസംസ്ഥാന പാതയിലെ പള്ളത്തടുക്ക പാലത്തിൽ കുഴി ; ഒന്നര മീറ്റർ ചുറ്റളവിലുള്ള കുഴിക്ക് 15 സെന്റിമീറ്റർ ആഴം

ബദിയടുക്ക: ചെർക്കള-കല്ലടുക്ക അന്തർസംസ്ഥാന പാതയിലെ പെർള -ബദിയടുക്ക നഗരങ്ങളെ ബന്ധിപ്പിക്കുന്ന പള്ളത്തടുക്ക പാലത്തിൽ കുഴി രൂപപ്പെട്ടു. ഒന്നര മീറ്റർ ചുറ്റളവിലുള്ള കുഴിക്ക് ഏകദേശം 15 സെന്റിമീറ്റർ ആഴമുണ്ട്. ഇത് വലിയ അപകടങ്ങൾക്കുള്ള വഴിയാകുമെന്നു നട്ടുകാരും യാത്രക്കാരും വാഹനങ്ങളും ഭയക്കുന്നു.പാലത്തിന്റെ ബദിയടുക്ക ഭാഗത്ത് ഇടതുവശത്താണ് കുഴി രൂപപ്പെട്ടിട്ടുള്ളത് . ദിവസേന 30-ലധികം ബസുകളും അതിന്റെ പത്തിരട്ടി മറ്റ് വാഹനങ്ങളും കടന്നുപോകുന്ന പാതയാണിത്. ഈ റോഡിൽ ടോറസ് ലോറികളിൽ കരിങ്കല്ല് കയറ്റിപ്പോകുന്നത് അനിയന്ത്രിതമായി വർധിച്ചിട്ടുണ്ട്. ഇത് റോഡിൽ വലിയ കുഴികൾ …

120 വര്‍ഷം പഴക്കം, കോട്ട കൊത്തളങ്ങളുടെ ചരിത്രശേഷിപ്പില്‍ നിര്‍മ്മിച്ച റെയില്‍വേ പാലവും ചരിത്ര ഭാഗമായി

കാസര്‍കോട്: 120 വര്‍ഷം പഴക്കമുള്ള ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച കാര്യങ്കോട് റെയില്‍ പാലം ചരിത്രത്തിന്റെ ഭാഗമായി. തമിഴ്‌നാട്ടിലെ തൃശിനാപള്ളിയിലുള്ള കമ്പിനിര്‍മാണ ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്നതിനായി പാലം പൊളിച്ചുതുടങ്ങി. ഈമാസം 25 നകം എല്ലാം പൊളിച്ചുമാറ്റും. പാലത്തിന്റെ പാളങ്ങളാണ് ഇപ്പോള്‍ പൊളിച്ചുകൊണ്ടുപോകുന്നത് തൂണുകള്‍ പുഴയില്‍ തന്നെ നിര്‍ര്‍ത്തുമെന്നാണ് വിവരം. 2023 മെയ് 18 നാണ് അവസാന ട്രെയിന്‍ ഈ പാലത്തൂലൂടെ കടന്നുപോയത്. 1906 ലാണ് കാര്യങ്കോട് പുഴക്ക് കുറുകെ 15 കല്‍ത്തൂണുകളില്‍ ബ്രിട്ടീഷുകാര്‍ പാലം പണിതത്. പാലത്തിന്റെ ചെങ്കല്‍ തൂണുകള്‍ സാക്ഷ്യപ്പെടുത്തുന്നത് …

ഗണേശോത്സവം: ജില്ലയില്‍ ആധ്യാത്മികാന്തരീക്ഷത്തില്‍ തുടക്കം

കാസര്‍കോട്: ഗണേശ പ്രകീര്‍ത്തനങ്ങള്‍ കൊണ്ട് നാട് ഭക്തിയിലമര്‍ന്നു.ഗണേശോത്സവത്തോടനുബന്ധിച്ച് നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഗണപതി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് രാവിലെ ഗണേശ വിഗ്രഹ ഘോഷയാത്ര ആഘോഷപൂര്‍വ്വം ആരംഭിച്ചു. ഘോഷയാത്രകള്‍ ക്ഷേത്രങ്ങളിലെത്തി ക്ഷേത്രാങ്കണങ്ങളില്‍ ഗണേശ വിഗ്രഹ പ്രതിഷ്ഠ നടത്തിയ ശേഷം വിഘ്‌നേശ്വരനു പ്രാര്‍ത്ഥനകളും അര്‍ച്ചനകളും നടത്തി.മുഴുവന്‍ ഗണേശ ക്ഷേത്രങ്ങളിലും ഗണേശോത്സവം ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. ആഘോഷങ്ങള്‍ ഒരാഴ്ച വരെ നീണ്ടു നില്‍ക്കുന്നുണ്ട്. ഗണേശോത്സവം പ്രമാണിച്ച് കലാകായിക മത്സരങ്ങളും ആധ്യാത്മിക ബോധനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. തറവാടുകളിലും ഗണേശ മഹോത്സവം ആത്മീയാന്തരീക്ഷത്തില്‍ തുടരുന്നുണ്ട്. പേരോല്‍ ഗണേശ മന്ദിരത്തില്‍ …

ആറരക്കിലോ കഞ്ചാവുമായി ഉദിനൂര്‍ മാച്ചിക്കാട് സ്വദേശി പിടിയില്‍; കഞ്ചാവെത്തിച്ചത് ആന്ധ്രയില്‍ നിന്ന്

കാസര്‍കോട്: ഉദിനൂര്‍ മാച്ചിക്കാട്ടെ വീട്ടില്‍ നിന്നും ആറരക്കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊക്കാക്കടവ് സ്വദേശി ടി.ആര്‍ മണി(57) ആണ് പിടിയിലായത്. എക്‌സൈസ് ഐബിയിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഞായറാഴ്ച രാതി 9 മണിക്ക് ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിവി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം വീട്ടിലെത്തുകയായിരുന്നു. സി ധനം എന്ന സ്ത്രീയും കുടുംബവും താമസിക്കുന്ന വീട്ടിലാണ് 6.520 കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ചോദ്യം ചെയ്തതോടെ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റുചെയ്തു. പിടിയിലായ മണിക്കെതിരെ നിരവധി …

ഡോ. സുലൈഖക്ക് പ്രൈഡ് ഓഫ് ഹില്‍സ് അവാര്‍ഡ് സമ്മാനിച്ചു

തളങ്കര: മത, ഭൗതിക, വിദ്യാഭ്യാസ മേഖലകളില്‍ മികവ് തെളിയിക്കുന്ന വിദ്യാര്‍ഥികള്‍ക്കു ഹില്‍സ് തളങ്കര & ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച ഹസീബ് & ഹാത്തിബ് ഫൗണ്ടേഷന്‍ എക്‌സല്ലന്‍സ് അവാര്‍ഡ്‌സ് എം.എസ്.(ഒബ്‌സ്റ്റേട്രിക് ഗൈനക്കോളജി) ബിരുദം നേടി നാടിന്റെ അഭിമാനമായി മാറിയ ഡോ: സുലൈഖയ്ക്ക് സമ്മാനിച്ചു. കല്ലട്ര മഹിന്‍ ഹാജി എം.എല്‍.എ പുരസ്‌കാരവും സ്വര്‍ണമെഡലും വിതരണം ചെയ്തു.പ്രൈഡ് ഓഫ് ഹില്‍സ്, കമ്മ്യൂണിറ്റി എക്‌സല്ലന്‍സ്, യൂത്ത് ഇമ്പാക്ട്, അക്കാഡമിക് ബ്രില്ലിയന്‍സ്, അക്കാഡമിക് എക്‌സല്ലന്‍സ്, എജ്യൂക്കേഷണല്‍ എക്‌സല്ലന്‍സ് എന്നീ വിഭാഗങ്ങളിലായി അമ്പതോളം പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം …

ബസിറങ്ങവേ വയോധികയുടെ മൂന്നുപവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുക്കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശിനി പിടിയില്‍, സംഭവം ഹൊസങ്കടിയില്‍

കാസര്‍കോട്: സ്റ്റോപ്പില്‍ ബസിറങ്ങവേ വയോധികയുടെ മൂന്നുപവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച തമിഴ് നാട് സ്വദേശിനി പിടിയില്‍. മധുരൈ സ്വദേശിനി മുത്താത്ത(40)യാണ് മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ബങ്കരമഞ്ചേശ്വരം സ്വദേശിനി പ്രേമ(77)യുടെ മൂന്നു പവന്‍ സ്വര്‍ണമാലയാണ് യുവതി പൊട്ടിച്ചെടുക്കാന്‍ ശ്രമം നടത്തിയത്. ബന്ധുവിന്റെ വിവാഹ സല്‍ക്കാരം കഴിഞ്ഞ് മംഗളൂരുവില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ ഹൊസങ്കടിയിലേക്ക് വരികയായിരുന്നു ഇവര്‍. ബസിറങ്ങവേ പിന്നിലുണ്ടായിരുന്ന ചൂരിദാര്‍ ധരിച്ച ഒരു സ്ത്രീ മാലപൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്ന. ഇതുകണ്ട മറ്റൊരു …