കാസര്‍കോട്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര അംബിക പരിപാലന സമിതി മുന്‍ പ്രസിഡന്റും ക്ഷേത്ര യുഎഇ കമ്മിറ്റിയുടെ ആദ്യകാല പ്രസിഡന്റുമായിരുന്ന ഉദുമ വള്ളിയോട്ട് വളപ്പില്‍ ഹരിശ്രീയില്‍ എച്ച് ഉണ്ണികൃഷ്ണന്‍ (75) അന്തരിച്ചു. ശക്തി കാസര്‍കോടിന്റെ സജീവ പ്രവര്ത്തകനായിരുന്നു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ആദ്യകാല പ്രസിഡന്റായിരുന്ന പരേതനായ എച്ച് ഗോപാലന്‍ മാസ്റ്റരുടെയും പരേതയായ ചിരുതയുടെയും മകനാണ്. നിലവില്‍ കുറ്റിക്കോല്‍ താഴത്ത് വളപ്പ്, കിഴക്കേ വീട് തറവാട് ട്രസ്റ്റ് ചെയര്‍മാന്‍ ആണ്. ഭാര്യ: ഗീത. മക്കള്‍ പ്രിയങ്ക, നീതി (ഓഫീസര്‍, കാനറാ ബാങ്ക് കാസര്‍കോട് ബ്രാഞ്ച്). മരുമക്കള്‍: ഹരീഷ്, (ഡ്രഡ്ജര്‍ ഓപ്പറേറ്റര്‍, ആന്ധ്ര പ്രദേശ്), ആദര്‍ശ് ബാലകൃഷ്ണന്‍ (ആലിങ്കാല്‍). സഹോദരങ്ങള്‍: രമണി, വിശ്വംഭരന്‍, പുരുഷോത്തമന്‍, ഹരിഹരന്‍, വേലായുധന്‍, പരേതനായ കറുവന്‍.







