ഡോ. സുലൈഖക്ക് പ്രൈഡ് ഓഫ് ഹില്‍സ് അവാര്‍ഡ് സമ്മാനിച്ചു

തളങ്കര: മത, ഭൗതിക, വിദ്യാഭ്യാസ മേഖലകളില്‍ മികവ് തെളിയിക്കുന്ന വിദ്യാര്‍ഥികള്‍ക്കു ഹില്‍സ് തളങ്കര & ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച ഹസീബ് & ഹാത്തിബ് ഫൗണ്ടേഷന്‍ എക്‌സല്ലന്‍സ് അവാര്‍ഡ്‌സ് എം.എസ്.(ഒബ്‌സ്റ്റേട്രിക് ഗൈനക്കോളജി) ബിരുദം നേടി നാടിന്റെ അഭിമാനമായി മാറിയ ഡോ: സുലൈഖയ്ക്ക് സമ്മാനിച്ചു. കല്ലട്ര മഹിന്‍ ഹാജി എം.എല്‍.എ പുരസ്‌കാരവും സ്വര്‍ണമെഡലും വിതരണം ചെയ്തു.
പ്രൈഡ് ഓഫ് ഹില്‍സ്, കമ്മ്യൂണിറ്റി എക്‌സല്ലന്‍സ്, യൂത്ത് ഇമ്പാക്ട്, അക്കാഡമിക് ബ്രില്ലിയന്‍സ്, അക്കാഡമിക് എക്‌സല്ലന്‍സ്, എജ്യൂക്കേഷണല്‍ എക്‌സല്ലന്‍സ് എന്നീ വിഭാഗങ്ങളിലായി അമ്പതോളം പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
സാമൂഹിക മേഖലയിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഷഫീഖ് ഡി.ഡിക്ക് കമ്മ്യൂണിറ്റി എക്‌സല്ലന്‍സ് അവാര്‍ഡും കല്ലട്ര മഹിന്‍ ഹാജി എം.എല്‍.എ. വിതരണം ചെയ്തു.
വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകള്‍ക്കുള്ള അംഗീകാരം നാടിന്റെ വിദ്യാഭ്യാസ-സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനമാകുമെന്ന് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. ഇന്‍ഫ്‌ലുന്‍സിങ്ങിലൂടെ ശ്രദ്ധേയമായ നൗമാന്‍ ഹസ്ബിക്ക് യൂത്ത് ഇമ്പാക്ട് അവാര്‍ഡ് യഹ്യ തളങ്കര സമ്മാനിച്ചു. മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന വ്യത്യസ്തമാര്‍ന്ന മികവുറ്റ മാതൃകാ പ്രവര്‍ത്തനങ്ങളില്‍ ഹില്‍സിന്റെ യുവാക്കള്‍ എന്നും ഒരുപടി മുന്നിലാണെന്ന് യഹ്യ തളങ്കര അഭിപ്രായപ്പെട്ടു.
കല്ലട്ര മഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മഹല്‍ പ്രസിഡന്റ് ഷാഫി പള്ളം അധ്യക്ഷത വഹിച്ചു. മാലിക് ദീനാര്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ് യഹ്യ തളങ്കര, മാഹിന്‍ കേളോട്ട്, ജാഫര്‍ കമാല്‍, സലീം നെച്ചിപ്പടുപ്പ്, മഹല്‍ ഭാരവാഹികളായ നൗമാന്‍ കണ്ടത്തില്‍, ഷാഫി ഉഡുപ്പി, ഹബീബ് ഹസ്സനാലി, യു എ ഇ വെസ്റ്റ് ഹില്‍ വെല്‍ഫയര്‍ പ്രതിനിധികളായ അസ്ലം, ബഷീര്‍, മുബാറക്ക് മസ്‌കത്ത്, എം എം എച്ച് എം ഖത്തര്‍ പ്രതിനിധി ബഷീര്‍ കെ.എഫ്.സി, സിയാന്‍ തളങ്കര, ഹില്‍സ് പ്രസിഡന്റ് ഹനീഫ് ഡി.ഡി, ഹസീബ് ഹില്‍സ് എന്നിവര്‍ സംബന്ധിച്ചു. ഫൗണ്ടേഷന്‍ പ്രതിനിധി ഷഫീഖ് ഡി.ഡി സ്വാഗതവും ഷംസുദ്ദീന്‍ തായല്‍ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page