ഗണേശോത്സവം: ജില്ലയില്‍ ആധ്യാത്മികാന്തരീക്ഷത്തില്‍ തുടക്കം

കാസര്‍കോട്: ഗണേശ പ്രകീര്‍ത്തനങ്ങള്‍ കൊണ്ട് നാട് ഭക്തിയിലമര്‍ന്നു.
ഗണേശോത്സവത്തോടനുബന്ധിച്ച് നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഗണപതി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് രാവിലെ ഗണേശ വിഗ്രഹ ഘോഷയാത്ര ആഘോഷപൂര്‍വ്വം ആരംഭിച്ചു. ഘോഷയാത്രകള്‍ ക്ഷേത്രങ്ങളിലെത്തി ക്ഷേത്രാങ്കണങ്ങളില്‍ ഗണേശ വിഗ്രഹ പ്രതിഷ്ഠ നടത്തിയ ശേഷം വിഘ്‌നേശ്വരനു പ്രാര്‍ത്ഥനകളും അര്‍ച്ചനകളും നടത്തി.
മുഴുവന്‍ ഗണേശ ക്ഷേത്രങ്ങളിലും ഗണേശോത്സവം ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. ആഘോഷങ്ങള്‍ ഒരാഴ്ച വരെ നീണ്ടു നില്‍ക്കുന്നുണ്ട്. ഗണേശോത്സവം പ്രമാണിച്ച് കലാകായിക മത്സരങ്ങളും ആധ്യാത്മിക ബോധനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. തറവാടുകളിലും ഗണേശ മഹോത്സവം ആത്മീയാന്തരീക്ഷത്തില്‍ തുടരുന്നുണ്ട്.

പേരോല്‍ ഗണേശ മന്ദിരത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷം

നീലേശ്വരം: പേരോല്‍ ഗണേശ മന്ദിരത്തില്‍ വിനായക ചതുര്‍ത്ഥി ഗണേശോത്സവം ആരംഭിച്ചു.
ഗണേശ നിമഞ്ജനത്തിനായി തയ്യാറാക്കിയ പ്രത്യേക ഗണേശ വിഗ്രഹം ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഗണേശമന്ദിരത്തില്‍ പ്രതിഷ്ടിച്ചു. ഗണപതി സഹസ്രനാമാര്‍ച്ചന ഗണപതിഹോമം ഭജന, മഹാപൂജ പ്രസാദ വിതരണം, അന്നദാനം, തായമ്പക, മംഗളാരതി എന്നിവയ്ക്ക് ശേഷം വിഗ്രഹ നിമഞ്ജന ഘോഷയാത്ര വൈകീട്ട് 3.30 ന് ആരംഭിക്കും നഗര പ്രദക്ഷിണത്തോടെ കടിഞ്ഞി കടവില്‍ പുഴയില്‍ നിമജ്ഞനം നടത്തും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page