120 വര്‍ഷം പഴക്കം, കോട്ട കൊത്തളങ്ങളുടെ ചരിത്രശേഷിപ്പില്‍ നിര്‍മ്മിച്ച റെയില്‍വേ പാലവും ചരിത്ര ഭാഗമായി

കാസര്‍കോട്: 120 വര്‍ഷം പഴക്കമുള്ള ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച കാര്യങ്കോട് റെയില്‍ പാലം ചരിത്രത്തിന്റെ ഭാഗമായി. തമിഴ്‌നാട്ടിലെ തൃശിനാപള്ളിയിലുള്ള കമ്പിനിര്‍മാണ ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്നതിനായി പാലം പൊളിച്ചുതുടങ്ങി. ഈമാസം 25 നകം എല്ലാം പൊളിച്ചുമാറ്റും. പാലത്തിന്റെ പാളങ്ങളാണ് ഇപ്പോള്‍ പൊളിച്ചുകൊണ്ടുപോകുന്നത് തൂണുകള്‍ പുഴയില്‍ തന്നെ നിര്‍ര്‍ത്തുമെന്നാണ് വിവരം. 2023 മെയ് 18 നാണ് അവസാന ട്രെയിന്‍ ഈ പാലത്തൂലൂടെ കടന്നുപോയത്. 1906 ലാണ് കാര്യങ്കോട് പുഴക്ക് കുറുകെ 15 കല്‍ത്തൂണുകളില്‍ ബ്രിട്ടീഷുകാര്‍ പാലം പണിതത്. പാലത്തിന്റെ ചെങ്കല്‍ തൂണുകള്‍ സാക്ഷ്യപ്പെടുത്തുന്നത് നൂറ്റാണ്ടുകള്‍ക്കു മുമ്പ് കോട്ടക്കൊത്തളങ്ങള്‍ കൊണ്ട് സംരക്ഷിക്കപ്പെട്ട നീലേശ്വരത്തിന്റെ പ്രൗഢമായ ചരിത്രമാണ്. വിസ്മൃതിയിലാണ്ടു പോയ നീലേശ്വരത്തെ കോട്ടകളുടെ കല്ലുകളാണ് തൂണിനായി ഉപയോഗിച്ചത്. സ്ലീപ്പറുകള്‍ നിര്‍മ്മിച്ചത് പരപ്പയില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഉടമസ്ഥതയില്‍ സ്ഥാപിച്ച തടി മില്ലില്‍ നിന്നായിരുന്നു. അന്ന് പ്രദേശവാസികള്‍ക്ക് ഇരു ഭാഗങ്ങളിലേക്കും നടന്നുപോകാന്‍ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. ട്രെയിന്‍ കടന്നു പോകുമ്പോള്‍ മാറിനില്‍ക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു. പാലായി, പുതുക്കൈ, വീരമല കോട്ട, ചാത്തമത്ത് കോട്ട, തിരക്കുന്നു കോട്ട എന്നിവിടങ്ങളിലെ കല്ലുകളും പാലനിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. റെയില്‍വേ പാലങ്ങള്‍ക്ക് കല്ലുകള്‍ ഉപയോഗിച്ചതു കൊണ്ടായിരിക്കാം ഈ കോട്ടകള്‍ക്ക് നാശം സംഭവിച്ചത് എന്നും അഭിപ്രായമുണ്ട്.
2022 ല്‍ പുതിയ പാലം പണി പൂര്‍ത്തിയായതോടെയാണ് നൂറ്റാണ്ട് പഴക്കമുള്ള പാലം ഒഴിവാക്കാന്‍ തീരുമാനിച്ചത്. കാലം കൊത്തി വച്ച കല്ലുകള്‍ കൊണ്ടുണ്ടാക്കിയ പാലം ചരിത്രത്തിലേക്ക് വഴി മാറ്റാതെ സംരക്ഷിക്കണമെന്ന ആവശ്യം ഇനി യാഥാര്‍ഥ്യമാവില്ല

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page