ആറരക്കിലോ കഞ്ചാവുമായി ഉദിനൂര്‍ മാച്ചിക്കാട് സ്വദേശി പിടിയില്‍; കഞ്ചാവെത്തിച്ചത് ആന്ധ്രയില്‍ നിന്ന്

കാസര്‍കോട്: ഉദിനൂര്‍ മാച്ചിക്കാട്ടെ വീട്ടില്‍ നിന്നും ആറരക്കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊക്കാക്കടവ് സ്വദേശി ടി.ആര്‍ മണി(57) ആണ് പിടിയിലായത്. എക്‌സൈസ് ഐബിയിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഞായറാഴ്ച രാതി 9 മണിക്ക് ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിവി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം വീട്ടിലെത്തുകയായിരുന്നു. സി ധനം എന്ന സ്ത്രീയും കുടുംബവും താമസിക്കുന്ന വീട്ടിലാണ് 6.520 കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ചോദ്യം ചെയ്തതോടെ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റുചെയ്തു. പിടിയിലായ മണിക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് നാട്ടിലെത്തിച്ചതെന്നാണ് വിവരം. കൂട്ടുപ്രതികളെക്കുറിച്ചും എക്‌സൈസ് അന്വേഷണം നടത്തുന്നുണ്ട്. ഇ ഐ ആന്റ് ഐ ബി കാസര്‍കോട് എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ സുബിന്‍രാജ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കെ വി മുരളി, പ്രിവന്റിവ് ഓഫീസര്‍ സാജന്‍ അപ്യാല്‍, പ്രിവന്റിവ് ഓഫീസര്‍ ഡ്രൈവര്‍ ഗ്രേഡ് എം വി സുമോദ് കുമാര്‍, ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം ശ്യാംജിത്ത്, ഹോസ്ദുര്‍ഗ് സ്‌ട്രൈക്കിങ്ങ് പാര്‍ട്ടിയിലെ പ്രിവെന്റിവ് ഓഫീസര്‍ വി പ്രശാന്ത് കുമാര്‍, പി ശുഭ, ഡ്രൈവര്‍ സുധീര്‍ കുമാര്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page