യൂത്ത് ലീഗ് ജില്ലാ സമ്മേളനം: കീഴൂരില്‍ കട്ടനും പാട്ടും പരിപാടി ആവേശമായി

കാസര്‍കോട്: 23,24,25 തിയ്യതികളില്‍ കാസര്‍കോട്ടു നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കീഴൂര്‍ ശാഖ കമ്മിറ്റി നടത്തിയ കട്ടനും പാട്ടും പരിപാടി പ്രവര്‍ത്തകര്‍ക്കു ആവേശം പകര്‍ന്നു.മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആഷിക്ക് കീഴൂര്‍ അധ്യക്ഷത വഹിച്ചു. അസീസ് കളത്തൂര്‍,സി.എല്‍ റഷീദ് ഹാജി, ജലീല്‍ കോയ, എം.ബി ഷാനവാസ്, എം.എ നജീബ്, റഫീഖ് കേളോട്, റൗഫ് ബായ്കര, അസീസ് കീഴൂര്‍, ടി.കെ ഹസ്സൈനാര്‍, ഇല്യാസ് കീഴൂര്‍, അഷ്‌റഫ് ആറ്റ, ഫൈസല്‍ സുബൈര്‍, …

തളങ്കര പള്ളിക്കാല്‍ എംഐഎഎല്‍പി സ്‌കൂളിലെ മുന്‍ ഹെഡ്മിസ്ട്രസ് കെ.വി ആനന്ദവല്ലി അന്തരിച്ചു; അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന തളങ്കര പള്ളിക്കാല്‍ എംഐഎഎല്‍പി സ്‌കൂളിലെ മുന്‍ ഹെഡ്മിസ്ട്രസ് അന്തരിച്ചു. വിദ്യാനഗറില്‍ താമസിക്കുന്ന കെവി ആനന്ദവല്ലി (54) ആണ് മരിച്ചത്.അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഒരുവര്‍ഷം മുമ്പ് സ്‌കൂളില്‍നിന്ന് സ്വമേധയാ വിരമിച്ചിരുന്നു. 30 വര്‍ഷത്തിലധികം സ്‌കൂളില്‍ സേവനം ചെയ്തിരുന്നു. പാലക്കുന്ന് കരിപ്പൊടി തറവാട് വീട്ടില്‍ സംസ്‌കാരം നടന്നു. ഭര്‍ത്താവ്: ദാമോദരന്‍(റിട്ട.ഡിഡിഇ സൂപ്രണ്ട്). ഏകമകന്‍ അമര്‍നാഥ്(അസി.എന്‍ജിനീയര്‍, പുത്തിഗെ പഞ്ചായത്ത്). സഹോദരങ്ങള്‍: അനില്‍കുമാര്‍(യുഎസ്എ), ശ്യാമളവല്ലി(റിട്ട.കെഎസ്ഇബി എന്‍ജിനീയര്‍), പരേതനായ സുനില്‍കുമാര്‍.

ലഹരിവേട്ട- തുടര്‍ക്കഥ

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നു പാതയോരങ്ങളില്‍ മുന്നറിയിപ്പ് എഴുതിവെച്ചത് കാണാറുണ്ട്. പുകവലിക്കുന്നത് കുറ്റം എന്ന് ബീഡി- സിഗററ്റ് പായ്ക്കറ്റിന്റെ പുറത്ത് എഴുതി വെയ്ക്കണം എന്നാണ് കോട്്പ ആക്ട് അനുശാസിക്കുന്നത്. (സിഗററ്റ് ആന്റ് അതര്‍ ടുബാക്കോ പ്രൊഡക്റ്റ്സ് ആക്റ്റ്-(C.O.T.P.A). പുകയില കത്തി എരിയുമ്പോഴുണ്ടാകുന്ന പുക ഉള്ളിലേക്കെടുക്കുമ്പോള്‍ ശ്വാസകോശത്തെ ദോഷകരമായി ബാധിക്കും. ഇതു ശ്വാസകോശ രോഗങ്ങള്‍ക്ക് ഇടയാക്കും. മാരകമാകും ഇത്. ബീഡി, സിഗററ്റ്, വെറ്റില മുറുക്ക്- എല്ലാം പഴഞ്ചനായി. അടുത്ത കാലത്ത് എം ഡി എം എ എന്ന …

കെ.എസ്.ആര്‍.ടി.സി. മത്സര ഓട്ടത്തില്‍; സമയക്രമം പാലിക്കുന്നില്ല; ഒപ്പം നിയമ ലംഘനവും: സര്‍വ്വീസ് റോഡിനെ ഒഴിവാക്കുന്നതായും പരാതി

കാസര്‍കോട്: ദേശീയപാതയിലൂടെ ഓടുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ സമയക്രമം പാലിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കെ ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഒരുമിച്ചു ഓടുന്നത് നിയമം ലംഘിച്ചാണെന്നും ആക്ഷേപം. ബസ്സുകള്‍ ഒന്നിച്ചുവരുമ്പോള്‍ സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ്സുകള്‍ യാത്രക്കാരെ എടുക്കാതെ ദേശീയപാതയിലൂടെ മത്സരിച്ച് ഓടുന്നതും പതിവാണ്. ഇത് പതിവ് നേര്‍ക്കാഴ്ചയാണെന്ന് യാത്രക്കാര്‍ പറയുന്നു.കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസുകള്‍ കേരളാതി ര്‍ത്തിയായ തലപ്പാടിയിലെത്തി കാല്‍ യാത്രക്കാര്‍ ഇറങ്ങേണ്ട സ്ഥലങ്ങള്‍ കണ്ടക്ടര്‍ ചോദിച്ചറിയും. ഈ വിവരം ഡ്രൈവറെ അറിയിക്കുകയും ചെയ്യും. യാത്രക്കാര്‍ ഇറങ്ങാനില്ലാത്ത …

വിപണിയിൽ കടൽ മത്സ്യങ്ങൾക്ക് പൊള്ളുന്ന വില; ചെമ്മീൻ ആന്ധ്രയിലേക്ക്

കാസർകോട് : മത്സ്യ വിപണന കേന്ദ്രങ്ങളിൽ ധാരാളം മത്സ്യങ്ങൾ എത്തിത്തുടങ്ങിയതോടെ വിലയും കൂടി. കല്യാണ സീസണുകളായതാണ് വലിയ മീനുകൾക്ക് വില കൂടാൻ കാരണമായത്. അതിനിടെ ചെമ്മീൻ സംസ്കരണവും, കയറ്റുമതിയും കേരളം വിടുന്നതായാണ് റിപ്പോർട്ടുകൾ. പ്രമുഖ ചെമ്മീൻ വ്യവസായ ഗ്രൂപ്പുകൾ സംസ്കരണ യൂണിറ്റുകളിൽ വർദ്ധിച്ചുവരുന്ന അധിക ചെലവ് കാരണം ആന്ധ്ര പ്രദേശത്തേക്ക് ഫാക്ടറികൾ മാറ്റുന്നു വെന്നാണ് പറയുന്നത്.സംസ്ഥാനത്ത് ചെമ്മീൻ സീസണിലാണ് ഇത്തരമൊരു നീക്കമെന്നത്ആശങ്കയുണ്ടാക്കുന്നു. അതിനിടെ മത്സ്യ മാർക്കറ്റുകളിൽ വെളുത്ത ഏകദേശ വലിപ്പമുള്ള ആവോലിക്ക് കഴിഞ്ഞദിവസം 1200 രൂപ വരെയായി …

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 9 വയസ്സുകാരന് ദാരുണാന്ത്യം, സംഭവം കുണ്ടംകുഴിയിൽ

കാസര്‍കോട്: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 9 വയസ്സുകാരന് ദാരുണാന്ത്യം. കുറ്റിക്കോലിലെ മദ്രസ അധ്യാപകനായ കുണ്ടംകുഴി സ്വദേശി സിദ്ദീഖ് സഖാഫിയുടെ മകന്‍ ഇബ്രാഹിം ബാദുഷ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ഉടന്‍ ചെങ്കളയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പാണ്ടിക്കണ്ടം ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു ഇബ്രാഹിം. തിങ്കളാഴ്ച രാവിലെ മരുതടുക്കം ഖബര്‍സ്ഥാനില്‍ കബറടക്കി. റൗഷാനയാണ് മാതാവ്. മുബീന, മുഫീദ എന്നിവരാണ് സഹോദരങ്ങള്‍.

പിതാവിനൊപ്പം യാത്ര ചെയ്യവെ ബൈക്കിന് പിന്നില്‍ ബസിടിച്ചു; പത്തു വയസുകാരി ബസിനടിയില്‍പ്പെട്ട് മരിച്ചു

കായംകുളം: പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന പത്തുവയസ്സുകാരി ബസിനടിയില്‍പ്പെട്ട് മരിച്ചു. ചെട്ടികുളങ്ങര കണ്ണംമംഗലം ശ്രീലകം വീട്ടില്‍ ശ്രീകാന്തിന്റെയും വിദ്യയുടെയും മകളായ ശ്രീഭദ്രയാണ് മരിച്ചത്. ചെട്ടികുളങ്ങര ഈരേഴ വടക്ക് എല്‍.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശ്രീഭദ്ര. ഞായറാഴ്ച വൈകിട്ട് 6.15-ഓടെ കെ.പി. റോഡില്‍ കായംകുളം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. പിതാവ് ശ്രീകാന്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ശ്രീഭദ്ര. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ അതേ ദിശയില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിച്ചതിനെ തുടര്‍ന്ന് ബൈക്ക് മറിയുകയും …

അജ്മലും സൂര്യയും സുഹൃത്തുക്കൾ; ബംഗളൂരുവിൽ നഴ്സിംഗ് പഠിക്കാൻ പോയ സൂര്യ താമസിച്ചത് അജ്മലിനൊപ്പം ഡൽഹിയിൽ, അഞ്ചുകോടി രൂപയുടെ എംഡിഎംഎ ഇടപാട്, കോഴിക്കോട്ടെ ലഹരിക്കേസിൽ അറസ്റ്റ്

കോഴിക്കോട്: പന്തീരാങ്കാവിൽ മൂന്നുമാസം മുമ്പ് ഒരു കിലോ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ നഴ്സിങ് വിദ്യാർത്ഥിനി ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിലായി. നിലമ്പൂർ ചപ്പാത്ത് ചോക്കാട് അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് പൊട്ടയിൽ ഏഴാക്കോട് സൂര്യ (23) എന്നിവരാണ് പിടിയിലായത്.നേരത്തെ പിടിയിലായ പ്രതികളെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഇവരിലേക്ക് പന്തീരാങ്കാവ് പൊലീസ് എത്തിയത്. ബെം​ഗളൂരുവിൽ നഴ്സിങ് പഠനത്തിന് പോയ സൂര്യ ഏറെനാളായി അജ്മലിനൊപ്പം നോയിഡയിലാണ് താമസമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ചേർന്ന് നാലുമാസത്തിനിടെ അഞ്ചുകോടി രൂപയുടെ എംഡിഎംഎ ഇടപാടുകൾ നടത്തിയതായും …

ഇന്നത്തെ പ്രധാന വാർത്തകൾ

​ന്യൂഡൽഹി ബ്രിക്‌സ് ഉച്ചകോടി :​ആഗോള തെക്കൻ രാജ്യങ്ങളുടെ ശബ്ദം നിർണായക തീരുമാനങ്ങളിൽ തഴയപ്പെടരുതെന്നും ആഗോള ഭരണസംവിധാനങ്ങളിൽ മാറ്റം വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് ഉച്ചകോടിയിൽ ആവശ്യപ്പെട്ടു.​സാങ്കേതികവിദ്യയും അപൂർവ ധാതുക്കളും ആയുധമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​ലെബനന്റേയും വെസ്റ്റ് ബാങ്കിന്റേയും പരമാധികാരം സംരക്ഷിക്കപ്പെടണമെന്നും ആഗോള സംഘർഷങ്ങൾ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുകയാണെന്നും ഉച്ചകോടി അഭിപ്രായപ്പെട്ടു. ​ഹുർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണങ്ങളും സംഘർഷസാധ്യതയും ഉയർന്നതോടെ എണ്ണ വിതരണത്തിൽ ആശങ്ക ഉടലെടുത്തിട്ടുണ്ട്. ഒമാനുമായുള്ള സഹകരണത്തിലൂടെ ബദൽ യാത്രാമാർഗ്ഗങ്ങൾ സജ്ജമാക്കാനുള്ള ചർച്ചകൾ …