പൊലീസ് ആകണോ; ഒരു ദിവസത്തേക്കു ട്രാഫിക് പൊലീസ് ആകാന്‍ പൊതു ജനങ്ങള്‍ക്ക് അവസരം

മംഗളൂരു: ട്രാഫിക് പൊലീസാകാന്‍ കൊതിച്ചു നടക്കുന്നവര്‍ക്കു കുന്താപുരം ട്രാഫിക് പൊലീസ് ഒരു ദിവസത്തേക്കു അതിനുള്ള അവസരം നല്‍കുന്നു.
ബംഗളൂരു സിറ്റി ട്രാഫിക് പൊലീസ് അടുത്തിടെ ഇത്തരത്തില്‍ നടത്തിയ ജനകീയ പങ്കാളിത്തമാണ് ട്രാഫിക് നിയന്ത്രണത്തിന് പൗരന്മാരെ പങ്കാളികളാക്കാന്‍ കുന്താപുരം പൊലീസിനു പ്രേരണ നല്‍കിയത്. ഉഡുപ്പി ജില്ലാ പൊലീസിന്റേയും പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കറിന്റെയും പിന്തുണയോടെ കുന്താപുരം ട്രാഫിക് എസ് ഐ അനൂപ് നായക് ആണ് ഇതിനു മുന്‍കൈയെടുത്തത്.
ജനമൈത്രി പൊലീസിങ്ങിന്റെ ഭാഗമായാണ് പരിപാടി ആവിഷ്‌ക്കരിച്ചത്. ഇതനുസരിച്ചു 18 വയസും അതിനു മുകളിലും പ്രായമുള്ളവരെ ഒരു ദിവസത്തേക്ക് വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാനും അതുവഴി റോഡ് മാനേജ്‌മെന്റ്, റോഡ് സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ചു പരിചയം ആര്‍ജ്ജിക്കാനും അതുവഴി കഴിയുമെന്നു പൊലീസ് കരുതുന്നു. ജനമൈത്രി പൊലീസ് വളണ്ടിയര്‍മാരാവുന്നവര്‍ക്കു ഒരു മണിക്കൂര്‍ മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്മാര്‍ പരിശീലനം നല്‍കും. അതിനു ശേഷം തിരക്കേറിയ ട്രാഫിക് ജംഗ്ഷനുകളില്‍ ഗതാഗത നിയന്ത്രണത്തിന് ഇവരെ നിയോഗിക്കും.
താല്‍പ്പര്യമുള്ളവര്‍ കുന്താപുരം ട്രാഫിക് പൊലീസിന്റെ 9480805469 നമ്പറുമായി ബന്ധപ്പെടണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page