ബസിറങ്ങവേ വയോധികയുടെ മൂന്നുപവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുക്കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശിനി പിടിയില്‍, സംഭവം ഹൊസങ്കടിയില്‍

കാസര്‍കോട്: സ്റ്റോപ്പില്‍ ബസിറങ്ങവേ വയോധികയുടെ മൂന്നുപവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച തമിഴ് നാട് സ്വദേശിനി പിടിയില്‍. മധുരൈ സ്വദേശിനി മുത്താത്ത(40)യാണ് മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ബങ്കരമഞ്ചേശ്വരം സ്വദേശിനി പ്രേമ(77)യുടെ മൂന്നു പവന്‍ സ്വര്‍ണമാലയാണ് യുവതി പൊട്ടിച്ചെടുക്കാന്‍ ശ്രമം നടത്തിയത്. ബന്ധുവിന്റെ വിവാഹ സല്‍ക്കാരം കഴിഞ്ഞ് മംഗളൂരുവില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ ഹൊസങ്കടിയിലേക്ക് വരികയായിരുന്നു ഇവര്‍. ബസിറങ്ങവേ പിന്നിലുണ്ടായിരുന്ന ചൂരിദാര്‍ ധരിച്ച ഒരു സ്ത്രീ മാലപൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്ന. ഇതുകണ്ട മറ്റൊരു യുവതി പ്രേമയെ വിവരം അറിയിച്ചു. അപ്പോഴാണ് മാല പൊട്ടിയത് ശ്രദ്ധയില്‍പെട്ടത്. കൂടിനിന്ന യാത്രക്കാരടക്കമുള്ള ആളുകള്‍ സ്ത്രീയെ തടഞ്ഞ് വച്ച് മഞ്ചേശ്വരം പൊലീസിന് കൈമാറി. യുവതിക്കെതിരെ നിരവധി മോഷണ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ യുവതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page