നബിദിന പരിപാടികൾ സഹജീവികൾക്ക് ദ്രോഹമാകാതിരിക്കാൻ അതീവ ജാഗ്രത പുലർത്തണം: സംയുക്ത ജമാഅത്ത്

കാസർകോട്: പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും ജീവിക്കാനുള്ള പ്രവാചകന്റെ സന്ദേശം ജീവിതത്തിലുടനീളം പകർത്താൻ വിശ്വാസികൾ നബിദിനത്തിൽ പ്രതിജ്ഞ എടുക്കണമെന്ന് കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്‌ എൻ.എ നെല്ലിക്കുന്നും ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാനും ആഹ്വാനം ചെയ്തു.ആരെയും അറിഞ്ഞു കൊണ്ട് ദ്രോഹിക്കരുത്. വേദനിപ്പിക്കരുത്.മനുഷ്യ മനസ്സിന്റെ നന്മമരമായ മുഹമ്മദ്‌ നബിയുടെ ജന്മദിനം സൽക്കർമ്മങ്ങളുടെ പുതുക്കലായി കണ്ടു നാട്ടിൽ സൗഹാർദ്ദവും ഐക്യവും ശാന്തിയും ഊട്ടിയുറപ്പിക്കുന്നതിന് ഉപയോഗപ്പെടുത്തണമെന്ന് കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് ആഹ്വാനം ചെയ്തു.സ്വന്തം സുഖസൗകര്യങ്ങളിലേക്കും ആർഭാട ജീവിതത്തിലേക്കും മാറിപ്പോയ …

കേരളത്തെ ഭാരതത്തില്‍ നിന്നും വിഭജിക്കാൻ ഗൂഢാലോചന: പികെ കൃഷ്ണ ദാസ്

കാസര്‍കോട്: കേരളത്തെ ഭാരതത്തില്‍ നിന്നും അടര്‍ത്തിമാറ്റാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പികെ കൃഷ്ണദാസ് പറഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച വന്ദേമാതര സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളുലെന്നും ദേശീയ ഗീതത്തിനില്ലാത്ത വിലക്കു കേരളത്തിൽ ഏർപ്പെടുത്തിയ വി.ഡി.സതീശൻ സർക്കാർ നടപടി ഈ സംശയം ബലപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.1947-ല്‍ ഭാരതവിഭജനത്തിനുമുന്‍പ് വന്ദേമാതരം ഗീതത്തെ വിഭജിച്ചതിനു സമാനമാണ് ഇപ്പോഴത്തെ നീക്കം. …

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം പി കരുണാകരൻ അന്തരിച്ചു

കാസർകോട്: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവും ദീർഘകാലം സിപി എം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയംഗവുമായിരുന്ന ഇളമ്പച്ചിയിലെ എം പി കരുണാകരൻ(77) അന്തരിച്ചു. ശനിയാഴ്ച പൊതുദർശനത്തിനു ശേഷം മൃതദേഹം കണ്ണൂർ ഗവ: പെരിയാരം മെഡിക്കൽ കോളേജിന് കൈമാറും.സിപി എം തൃക്കരിപ്പൂർ സൗത്ത് മുൻ ലോക്കൽ സെക്രട്ടറിയായിരുന്നു. കെഎസ് വൈ എഫിലൂടെയാണ് ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. ദേശാഭിമാനി ഏജൻ്റ്, കർഷക തൊഴിലാളി യൂണിയൻ വില്ലേജ് സെക്രട്ടറി, ബ്ലോക്ക് കമ്മിറ്റിയംഗം, തൃക്കരിപ്പൂർ വിവേഴ്‌സ് സൊസൈറ്റി പ്രസിഡന്റ്, നവോദയ വനശാല പ്രസിഡൻ്റ, …

ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യയിൽ ആക്രമണം ശക്തം: ഇറാനും അമേരിക്കയ്ക്കും ഇടയിലുള്ള സൈനിക ഏറ്റുമുട്ടലുകൾ കൂടുതൽ രൂക്ഷമായി തുടരുന്നു. കുവൈറ്റിലെയും ബഹ്‌റൈനിലെയും യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി സൈന്യം അറിയിച്ചു. ​യു.എസ് പ്രത്യാക്രമണം: ഇറാനിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്കൻ സേന തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കാനാണ് തങ്ങളുടെ നീക്കമെന്ന് പെന്റഗൺ വ്യക്തമാക്കി. ​ഉപരോധം കടുപ്പിച്ച് യു.എസ്: ഇറാനെതിരെ സാമ്പത്തിക ഉപരോധം ശക്തമാക്കാൻ അമേരിക്കൻ ട്രഷറി വിഭാഗം തീരുമാനിച്ചു. …

അതിജീവിതയുടെ മൊഴിയില്‍ ഒട്ടേറെ വൈരുധ്യങ്ങള്‍’; പാലത്തായി പോക്സോ കേസിൽ പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: പാലത്തായി പോക്സോ കേസിൽ പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു. ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. തലശേരി പോക്സോ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയാണ് മരവിപ്പിച്ചത്. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. പത്മരാജന് ഹൈക്കോടതി ജാമ്യം നല്‍കി. ഒരു ലക്ഷം രൂപ ബോണ്ട്, രണ്ടാള്‍ ജാമ്യവ്യവസ്ഥ തുടങ്ങി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിയുടെ ശിക്ഷാവിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇരയായ കുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുധ്യങ്ങളും തിരുത്തലുകളും …