വീട്ടില്‍ നിന്നും കാണാതായ വയോധിക അള്ളങ്കോട്ട് പാലത്തിന് സമീപം മരിച്ച നിലയില്‍

കാസര്‍കോട്: കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. മഡിയന്‍ സ്വദേശിനി താത്രോടന്‍ കൃഷ്ണന്റെ ഭാര്യ ജാനകി(74) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെ അജാനൂര്‍ അള്ളങ്കോട്ടെ പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് ഇവരെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ രാത്രി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അബദ്ധത്തില്‍ വെള്ളത്തില്‍ വീണതാണെന്ന് സംശയിക്കുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

തിരുവനന്തപുരം മേയർ വി. വി രാജേഷിനു ഇന്ന് വൈകിട്ട് അമേരിക്കയിൽ സ്വീകരണം

ഡാളസ് : തിരുവനന്തപുരം മേയർ വി. വി രാജേഷിനും കേരള ഗവർണറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കുമാറിനും  കേരള അസോസിയേഷൻ ഓഫ് ഡാളസ്  സ്വീകരണം നൽകുന്നു.ഡാളസ്  സന്ദർശിക്കുന്ന തിരുവനന്തപുരം മേയർ വി. വി രാജേഷ്, ഗവർണറിന്റെ അസി. പി.എ കുമാർ എന്നിവർക്കു ഇന്ന് (ആഗസ്റ്റ് 5, ബുധൻ വൈകുന്നേരം 5:30 മണി) ഡാളസ് കേരള അസോസിയേഷൻ ഓഫീസിലാണ് സ്വീകരണം നൽകുന്നത് . തിരുവനന്തപുരം മേയർ പദവി ഏറ്റതിന് ശേഷം ആദ്യമായാണ് വി. വി രാജേഷ് അമേരിക്കയിലെത്തുന്നതെന്നു അസോ.പ്രസിഡന്റ്‌ ഷിജു …

‘തൂഫാൻ’ ക്യാമ്പയിന്‌ പിന്തുണ: മധൂർ സോക്കർ ലീഗ് ലോഗോ പ്രകാശനം ചെയ്തു; മത്സരങ്ങൾ ആഗസ്റ്റ് 15, 16

കാസർകോട്: മുസ്‌ലിം യൂത്ത് ലീഗ് മധൂർ പഞ്ചായത്ത് കമ്മിറ്റി ‘തൂഫാൻ’ കാമ്പെയ്‌ന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടത്തുന്ന സോക്കർ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു.ആഗസ്റ്റ് 15, 16 തീയതികളിൽ രാത്രി പാറക്കട്ട പോലീസ് ടർഫിലാണ് മത്സരങ്ങൾ.എം.എൽ.എമാരായ കല്ലട്ര മാഹിൻ, സന്ദീപ് വാര്യർ എന്നിവരുടെ സാന്നിധ്യത്തിൽ മന്ത്രി രമേശ് ചെന്നിത്തല, ലോഗോ പ്രകാശനം . യൂത്ത് ലീഗ് മധൂർ പഞ്ചായത്ത് പ്രസിഡന്റ് കലന്തർ ഷാഫി, സെക്രട്ടറി ജുനൈദ് , ഭാരവാഹികളായ ജവാദ് , ഷിയാബ് , ആബിദ് സംബന്ധിച്ചു.

പുഴയും പ്രകൃതിയും മനുഷ്യനും: വിവേകമില്ലാത്ത നയങ്ങളും ആവർത്തിക്കുന്ന ദുരന്തങ്ങളും

റവ. ജെയിംസ് കെ. ജോൺ(ലബ്ബക്ക്, ടെക്സാസ്) ഓരോ പുഴയും കാടും ഒരു നാടിന്റെ ജീവനാഡിയാണ്. നമ്മുടെ പ്രകൃതിയിൽ ജീവനും ജീവിതവും പകർന്നുനൽകി ഒഴുകുന്ന നദികൾ വെറും ജലാശയങ്ങൾ മാത്രമല്ല; അവ മനുഷ്യന്റെയും പ്രകൃതിയുടെയും നിലനിൽപ്പിന്റെ കാവലാളുകൾ കൂടിയാണ്.എന്റെ വീട് നിൽക്കുന്നത് ഒരു പുഴയുടെ തീരത്താണ്. പണ്ടൊക്കെ വേനൽ അടുത്തുതുടങ്ങുമ്പോൾ ആ പുഴയോരം ജീവസ്സുറ്റ ഒരു ഗ്രാമീണ ജീവിതത്തിന്റെ കേന്ദ്രമായിരുന്നു. മണൽ വാരുന്നവർ, പുഴയിൽ നിന്ന് പൊന്നരിക്കുന്നവർ, മീൻപിടിത്തക്കാർ, ആടുമാടുകളെ തീറ്റാൻ കൊണ്ടുപോകുന്നവർ, കുളിക്കുവാനും സൈഗത തട്ടുകളിൽ അൽപനേരം …

മഴക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം; വെള്ളം കയറിയ വീടുകള്‍ക്ക് 10,000 രൂപ, 26 പേര്‍ മരണപ്പെട്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ 26 പേര്‍ മരണപ്പെട്ടെന്നും നാലുപേരെ കാണാതായെന്നും മുഖ്യമന്ത്രി വിഡി സതീശന്‍. മന്ത്രിസഭായോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.മരണപ്പെട്ടവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ വീതം സഹായം നല്‍കും. വെള്ളം കയറിയ വീടുകളിലുള്ളവര്‍ക്ക് അടിയന്തരമായി 10,000 രൂപ നല്‍കും. പൂര്‍ണമായും കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് 6 ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 1882 ഹെക്ടര്‍ ഭൂമിയില്‍ കൃഷിനാശം സംഭവിച്ചു. അതിനായി 6.44 കോടിരൂപ സര്‍ക്കാര്‍ …

ഓട്ടോ ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറുടെ കൈയിലേക്ക് പാമ്പ് ചുറ്റിക്കയറി; ഓട്ടോ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തി യാത്രക്കാരും ഡ്രൈവറും ഓടി രക്ഷപ്പെട്ടു, സംഭവം പൈവളിഗെ, ചേവാറില്‍

കാസര്‍കോട്: ഓട്ടോ ഓടിച്ചു കൊണ്ടിരിക്കെ ഡ്രൈവറുടെ കൈയിലേക്ക് പാമ്പ് ചുറ്റിക്കയറി. അപകടം തിരിച്ചറിഞ്ഞ ഡ്രൈവര്‍ ഓട്ടോ റിക്ഷ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തി. യാത്രക്കാരും ഡ്രൈവറും ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ പാമ്പു പിടിത്തക്കാരന്‍ പാമ്പിനെ സുരക്ഷിതമായി പിടികൂടി കാട്ടില്‍ വിട്ടു.ഇന്ന് (ബുധന്‍) രാവിലെ പത്തരമണിയോടെയാണ് സംഭവം. ഇതേ കുറിച്ച് നാട്ടുകാരും ഓട്ടോ ഡ്രൈവർന്മാരും പറയുന്നത് ഇങ്ങനെ: “പൈവളിഗെ ,ചേവാര്‍ ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ് പിയൂസ് ഡിസൂസ. രാവിലെ രണ്ടു യാത്രക്കാരുമായി സുബ്ബയ്യക്കട്ടയിലേക്ക് ഓട്ടം പോവുകയായിരുന്നു. ഓട്ടോ ഓടിച്ചു …

മകളുടെ പീഡകനെ ടിക്ടോക്കിലൂടെ വരുതിയിലാക്കി വെടിവച്ചു കൊലപ്പെടുത്താൻ ശ്രമം: പിതാവ് അറസ്റ്റിൽ

പി പി ചെറിയാൻ ഒഹായോ: ഒഹായോയിൽ 11 വയസ്സുള്ള മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ, ടിക്ടോക്കിലൂടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വീട്ടിൽ വരുത്തി വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പിതാവിനെ അറസ്റ്റു ചെയ്തു . മാലിക ചാൻഡ്‌ലർ (31) ആണ് ഡീഗോ മോണ്ടോയ ഗോൺസാലെസ് (11) എന്ന കുട്ടിയെ വെടിവെച്ചത്.മകളുടെ ഫോണിൽ പീഡന ദൃശ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്, പിതാവ് മാലിക ചാൻഡ്‌ലർ ടിക്ടോക്കിൽ മകളുടെ പേരിൽ വ്യാജ ചാറ്റ് നടത്തി പ്രതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.പ്രതി പോക്കറ്റിൽ നിന്ന് തോക്ക് …

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം മറ്റൊരു പെണ്‍കുട്ടിയെ കൂടി ബലാത്സംഗം ചെയ്തു; യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

ഛത്ര: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 22 കാരനെ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. സംഭവത്തില്‍ എട്ടുപേര്‍ പിടിയിലായി. ജാര്‍ഖണ്ഡ് ഛത്ര ജില്ലയില്‍ ആണ് സംഭവം. ഞായറാഴ്ചയാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മറ്റൊരു പീഡനക്കേസില്‍ ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കുറ്റകൃത്യം നടത്തിയത്. വീടിനു പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് സംഭവം വീട്ടുകാരോട് പറയുകയായിരുന്നു. ഇതോടെ തൊട്ടടുത്ത ഗ്രാമത്തില്‍ താമസിക്കുന്ന പ്രതിയുടെ വീട്ടിലേക്ക് പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും എത്തി. …

സുഹൃത്തിന്റെ 16കാരിയായ മകളെ പീഡിപ്പിച്ച സ്നേഹ മെർളിൻ അറസ്റ്റില്‍; മാത്തിലിലെ ഒളിവു കേന്ദ്രത്തില്‍ വച്ച് മേല്‍പ്പറമ്പ് പൊലീസ് പിടികൂടിയത് 5 പോക്‌സോ കേസുകളില്‍ പ്രതിയായ 25കാരിയെ

കാസര്‍കോട്: സുഹൃത്തിന്റെ 16 വയസ്സുള്ള മകളെ ഉറങ്ങിക്കിടക്കുന്നതിനിടയില്‍ പീഡിപ്പിച്ച യുവതി അറസ്റ്റില്‍. തളിപ്പറമ്പ്, പുളിപ്പറമ്പ് സ്വദേശിനിയായ സ്‌നേഹ മെര്‍ളി (25)നെയാണ് മയ്യില്‍ പൊലീസിന്റെ സഹായത്തോടെ മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.പി രാഘവനും സംഘവും അറസ്റ്റു ചെയ്തത്. അഞ്ചു പോക്‌സോ കേസുകളില്‍ പ്രതിയായ സ്‌നേഹ മാത്തിലിലെ ഒരു ബന്ധുവീട്ടില്‍ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്നലെ (ചൊവ്വ) രാത്രി നടത്തിയ റെയ്ഡിലാണ് സ്‌നേഹ പിടിയിലായത്.മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്, പെണ്‍കുട്ടിയുടെ മാതാവിന്റെ …

ട്രംപിന്റെ ലോസ് ഏഞ്ചൽസ് ഗോൾഫ് ക്ലബ്ബിൽ തോക്കുമായി എത്തിയയാൾ അറസ്റ്റിൽ

പി പി ചെറിയാൻ ലോസ് ഏഞ്ചൽസ് :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ലോസ് ഏഞ്ചൽസിലെ ഗോൾഫ് ക്ലബ്ബ് ഗ്രൗണ്ടിൽ സുരക്ഷാ സംവിധാനങ്ങൾ നിരീക്ഷിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്ത ആയുധധാരി പിടിയിൽ.  ഡൗണി സ്വദേശിയായ 38കാരൻ ജീനിൻ ജോൺ ടേൽ ആണ് അറസ്റ്റിലായത്.  ട്രംപിന്റെ സന്ദർശനത്തിന് ദിവസങ്ങൾക്കു മുൻപ് റാഞ്ചോ പലോസ് വെർഡസിലെ ‘ട്രംപ് നാഷണൽ ഗോൾഫ് ക്ലബ്ബിൽ’ സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. പോലീസും ഫെഡറൽ ഏജന്റുകളും ചേർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും കാറിൽ നിന്നുമായി …

ആലപ്പുഴയില്‍ മുളകുപൊടിയെറിഞ്ഞ് 12 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം; ഏച്ചിക്കാനം സ്വദേശിയെ റിമാന്റുചെയ്തു, പ്രതിക്കെതിരേ ഫ്‌ലാറ്റ് തട്ടിപ്പ്, പണംതട്ടല്‍ തുടങ്ങിയ കേസുകളും

ആലപ്പുഴ: വീടു വാടകയ്‌ക്കെടുക്കാനെന്ന വ്യാജേനയെത്തി മുളകുപൊടിയെറിഞ്ഞ് ദമ്പതിമാരെ മര്‍ദിച്ചശേഷം 12 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയായ ഏച്ചിക്കാനം സ്വദേശി ചാമക്കുറ്റി ഹൗസില്‍ രാജ്‌മോഹന്‍(42) റിമാന്റില്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കണിയാംകുളം ജങ്ഷനു സമീപം റോഡിനോടു ചേര്‍ന്നുള്ള വീട്ടിലായിരുന്നു സംഭവം. കൈതവന കണിയാംകുളം അപര്‍ണയില്‍ കയര്‍ഫെഡ് മുന്‍ പര്‍ച്ചേസ് മാനേജര്‍ കെ.ആര്‍. സുദര്‍ശന്‍ (70), ഭാര്യ രത്‌നകുമാരി (65) എന്നിവരെ ആക്രമിച്ചായിരുന്നു കവര്‍ച്ച. രത്‌നകുമാരി ധരിച്ചിരുന്ന താലിമാല ഉള്‍പ്പെടെയുള്ളവയും അലമാരയില്‍ സൂക്ഷിച്ചിരുന്ന മാലയും രണ്ടുവളയും മൂന്നു മോതിരവുമടക്കം …

ടാറ്റാ പറഞ്ഞുപോയ സൂംബ ഡാന്‍സ് ടീച്ചര്‍ ഇനി വരില്ല; കണ്ണീരിലാണ്ട് ചീമേനി

കാസര്‍കോട്: ”നാളെ വൈകുന്നേരം മൂന്നു മണിക്ക് നമുക്ക് വീണ്ടും കാണാം. എല്ലാവരും കൃത്യസമയത്ത് തന്നെ എത്തണം. എന്നാല്‍ മാത്രമേ സൂംബാ ഡാന്‍സിന്റെ പരിശീലനം നല്ല രീതിയില്‍ നടത്താന്‍ കഴിയൂ”- ഇങ്ങനെ പറഞ്ഞ് കൈവീശിയാണ് മാത്തില്‍ വടശ്ശേരി മുക്കിലെ ടി വി ഷീന (37) ചീമേനിയില്‍ നിന്നു ഇന്നലെ രാത്രി ഏഴേകാല്‍ മണിയോടെ തന്റെ ഇലക്ട്രിക് സ്‌കൂട്ടറില്‍ യാത്ര തിരിച്ചത്. തൊട്ടു പിന്നാലെ യാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത എത്തിയത്. ഇലക്ട്രിക് സ്‌കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ …

മംഗല്‍പ്പാടി, സോങ്കാലില്‍ പൊതുസ്ഥലത്തെ മരം മുറിച്ചു; ജയനഗര സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ മരം മുറിച്ചു കടത്തിയതായി പരാതി. ജുലായ് 13ന് രാവിലെ 10.30 മണിക്കാണ് സോങ്കാലില്‍ മരം മുറി നടന്നത്. പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയര്‍ ടി. ശോഭ നല്‍കിയ പരാതിയില്‍ ജയനഗര്‍ സ്വദേശി പുരുഷോത്തമ എന്ന ആള്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. 10,000 രൂപ വില മതിക്കുന്ന ചാരക്കൊന്ന എന്ന ഇനത്തില്‍പ്പെട്ട മരമാണ് മുറിച്ചു കടത്തിയതെന്ന് കേസില്‍ പറയുന്നു.

കടലാക്രമണം: ഷിറിയ-പെരിങ്കടി റോഡ് തകരുന്നു; വെള്ളപ്പൊക്കവും രൂക്ഷം

മഞ്ചേശ്വരം: മംഗല്‍പാടി പഞ്ചായത്തില്‍ കടലാക്രമണവും വെള്ളപ്പൊക്കവും ഭീതി പരത്തുന്നു.ഷിറിയ, മുട്ടം, ബേരിക്കെ കടപ്പുറങ്ങളില്‍ കടല്‍ കലി തീര്‍ക്കുകയാണ്. ഷിറിയ-പെരിങ്കടി റോഡ് കടലാക്രമണത്തില്‍ തകര്‍ന്നു. റോഡ് പൂര്‍ണ്ണമായി തകര്‍ന്നാല്‍ അതിനടുത്തുള്ള ലളിത, നിവേദിത, ഗിരിജ എന്നിവരുടെ വീടുകള്‍ കടലെടുക്കുമെന്ന ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം ഇതേ കടപ്പുറത്തു ശശികലയുടെ വീടു തകര്‍ന്നിരുന്നു. കടലാക്രമണവും വെള്ളപ്പൊക്കവും ഭയാനകമായി തുടരുന്നു. ഈ പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഇന്നലെ സന്ദര്‍ശിച്ചു. മറ്റു റവന്യു ജീവനക്കാരും ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ഉണ്ടായിരുന്നു.കുബണൂരില്‍ സുവര്‍ണ്ണ ഗിരിപ്പുഴ …

പയ്യന്നൂർ പെരുമ്പയിൽ വൻ സ്പിരിറ്റ് വേട്ട, 7000 ലിറ്റർ സ്പിരിറ്റുമായി ഒരാൾ പിടിയിൽ

പയ്യന്നൂര്‍: ലോറിയില്‍ കടത്താന്‍ ശ്രമിച്ച 7000 ലിറ്റര്‍ സ്പിരിറ്റുമായി ഒരാള്‍ പിടിയില്‍. പത്തനംതിട്ട അടൂര്‍ സ്വദേശി അഖിലിലാണ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ പെരുമ്പ ദേശീയ പാതയില്‍ വച്ച് പയ്യന്നൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വൈശാഖിന്റെ നേതൃത്വത്തിലാണ് സ്പിരിറ്റ് പിടികൂടിയത്. 200 കന്നാസുകളിലാക്കി കര്‍ണാടക ഹൂബ്ലിയില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് ലോറിയില്‍ കടത്തുകയായിരുന്നു സ്പിരിറ്റ്. 35 ലിറ്ററിന്റെ 200 കന്നാസുകളും ഉമിച്ചാക്കുകള്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് പരിശോധനയ്ക്ക് എത്തിയത്. വരാനിരിക്കുന്ന ഓണക്കാലത്ത് വ്യാജമദ്യ നിര്‍മ്മാണം …

കാർ സ്കൂട്ടറിൽ ഇടിച്ച് വ്യാപാരിയായ യുവതിക്ക് ദാരുണാന്ത്യം

പയ്യന്നൂർ: കാർ സ്കൂട്ടറിൽ ഇടിച്ച് വ്യാപാരിയായ യുവതി മരിച്ചു. മാത്തിൽ വടശ്ശേരി മുക്കിലെ ടി.വി ഷീന (37) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെ കിണർ മുക്കിൽവച്ചാണ് അപകടം നടന്നത്. അമിത വേഗത്തിൽ എത്തിയ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചീമേനിയിലെ ന്യൂട്രീഷൻ സ്ഥാപനത്തിൻ്റെ ഉടമയാണ് ടി.വി.ഷീന. ഭർത്താവ്: കെ.എ ബിജു (കെ എസ് ആർ ടി സി പയ്യന്നൂർ …

ഗജിനി’യിലെ വില്ലൻ; നടൻ പ്രദീപ് റാവത്ത് അന്തരിച്ചു, മലയാള സിനിമകളിലും അഭിനയിച്ചു

മുംബൈ: ഇന്ത്യൻ സിനിമയിലെ പ്രശസ്ത വില്ലൻ നടൻ പ്രദീപ് സിംഗ് റാവത്ത് (74) അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മരണത്തിന് കീഴടങ്ങിയത്. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യമെന്ന് നടി വിപന ഥാപ്പയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഗജിനി, ലഗാൻ, സർഫറോഷ് തുടങ്ങിയ വമ്പൻ ഹിറ്റ് ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച നടനാണ് അദ്ദേഹം. ബിആർ ചോപ്രയുടെ മഹാഭാരതം പരമ്പരയിൽ അശ്വത്ഥാമാവായി അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം അഭിനയരംഗത്ത് ശ്രദ്ധേയനാകുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, …

കുളികഴിഞ്ഞ് കാൽ കഴുകുന്നതിനിടെ കുളത്തില്‍ വീണു;  ഒന്‍പതു വയസുകാരന് ദാരുണാന്ത്യം

തളിപ്പറമ്പ്:  പട്ടുവത്ത് പള്ളി കുളത്തില്‍ വീണ് ഒന്‍പതു വയസുകാരന്‍ ദാരുണാന്ത്യം.  കല്ലടത്ത് പട്ടുവം വളപ്പില്‍ അഷ്റഫ് – റാഹിമ ദമ്പതികളുടെ മകന്‍ അമാനാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി ഏഴുമണിക്കായിരുന്നു അപകടം. കുളി കഴിഞ്ഞ് കാല്‍ കഴുകുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കുളത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പട്ടുവം കടവ് ഗവ. എല്‍പി സ്‌കുളിലെ മൂന്നാം ക്‌ളാസ് വിദ്യാത്ഥിയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ …