ആലപ്പുഴയില്‍ മുളകുപൊടിയെറിഞ്ഞ് 12 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം; ഏച്ചിക്കാനം സ്വദേശിയെ റിമാന്റുചെയ്തു, പ്രതിക്കെതിരേ ഫ്‌ലാറ്റ് തട്ടിപ്പ്, പണംതട്ടല്‍ തുടങ്ങിയ കേസുകളും

ആലപ്പുഴ: വീടു വാടകയ്‌ക്കെടുക്കാനെന്ന വ്യാജേനയെത്തി മുളകുപൊടിയെറിഞ്ഞ് ദമ്പതിമാരെ മര്‍ദിച്ചശേഷം 12 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയായ ഏച്ചിക്കാനം സ്വദേശി ചാമക്കുറ്റി ഹൗസില്‍ രാജ്‌മോഹന്‍(42) റിമാന്റില്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കണിയാംകുളം ജങ്ഷനു സമീപം റോഡിനോടു ചേര്‍ന്നുള്ള വീട്ടിലായിരുന്നു സംഭവം. കൈതവന കണിയാംകുളം അപര്‍ണയില്‍ കയര്‍ഫെഡ് മുന്‍ പര്‍ച്ചേസ് മാനേജര്‍ കെ.ആര്‍. സുദര്‍ശന്‍ (70), ഭാര്യ രത്‌നകുമാരി (65) എന്നിവരെ ആക്രമിച്ചായിരുന്നു കവര്‍ച്ച. രത്‌നകുമാരി ധരിച്ചിരുന്ന താലിമാല ഉള്‍പ്പെടെയുള്ളവയും അലമാരയില്‍ സൂക്ഷിച്ചിരുന്ന മാലയും രണ്ടുവളയും മൂന്നു മോതിരവുമടക്കം 63.5 ഗ്രാം സ്വര്‍ണവും 5,000 രൂപയും കവര്‍ന്നു. ഷര്‍ട്ടില്‍ മുളകുപൊടിയായതിനാല്‍ സുദര്‍ശന്റെ ഷര്‍ട്ടും ധരിച്ചാണ് പ്രതി രക്ഷപ്പെട്ടത്. മോഷണം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് സ്വര്‍ണവും പണവും കണ്ടെത്തുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച കവര്‍ച്ച നടന്ന വീട്ടില്‍ പ്രതിയുമായെത്തി പൊലീസ് തെളിവെടുപ്പു നടത്തി. പ്രതിക്കെതിരേ ഫ്‌ലാറ്റ് തട്ടിപ്പ്, പണംതട്ടല്‍ തുടങ്ങിയ കേസുകളുണ്ട്. എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ റിമാന്‍ഡു കഴിഞ്ഞ് രണ്ടാഴ്ച മുന്‍പാണ് പ്രതി ജാമ്യം നേടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സുഹൃത്തിന്റെ 16കാരിയായ മകളെ പീഡിപ്പിച്ച സ്നേഹ മെർളിൻ അറസ്റ്റില്‍; മാത്തിലിലെ ഒളിവു കേന്ദ്രത്തില്‍ വച്ച് മേല്‍പ്പറമ്പ് പൊലീസ് പിടികൂടിയത് 5 പോക്‌സോ കേസുകളില്‍ പ്രതിയായ 25കാരിയെ
Scroll to top

You cannot copy content of this page