ഓട്ടോ ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറുടെ കൈയിലേക്ക് പാമ്പ് ചുറ്റിക്കയറി; ഓട്ടോ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തി യാത്രക്കാരും ഡ്രൈവറും ഓടി രക്ഷപ്പെട്ടു, സംഭവം പൈവളിഗെ, ചേവാറില്‍

കാസര്‍കോട്: ഓട്ടോ ഓടിച്ചു കൊണ്ടിരിക്കെ ഡ്രൈവറുടെ കൈയിലേക്ക് പാമ്പ് ചുറ്റിക്കയറി. അപകടം തിരിച്ചറിഞ്ഞ ഡ്രൈവര്‍ ഓട്ടോ റിക്ഷ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തി. യാത്രക്കാരും ഡ്രൈവറും ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ പാമ്പു പിടിത്തക്കാരന്‍ പാമ്പിനെ സുരക്ഷിതമായി പിടികൂടി കാട്ടില്‍ വിട്ടു.
ഇന്ന് (ബുധന്‍) രാവിലെ പത്തരമണിയോടെയാണ് സംഭവം. ഇതേ കുറിച്ച് നാട്ടുകാരും ഓട്ടോ ഡ്രൈവർന്മാരും പറയുന്നത് ഇങ്ങനെ: “പൈവളിഗെ ,ചേവാര്‍ ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ് പിയൂസ് ഡിസൂസ. രാവിലെ രണ്ടു യാത്രക്കാരുമായി സുബ്ബയ്യക്കട്ടയിലേക്ക് ഓട്ടം പോവുകയായിരുന്നു. ഓട്ടോ ഓടിച്ചു കൊണ്ടിരിക്കെ പീയുസിന്റെ കൈയില്‍ തണുപ്പ് അനുഭവപ്പെട്ടു. ശ്രദ്ധിച്ചപ്പോള്‍ കയ്യില്‍ പാമ്പ് ചുറ്റി ക്കയറുന്നതാണെന്ന് മനസിലായി. ഡ്രൈവർ കൈകുടഞ്ഞ് പാമ്പിനെ താഴെയിട്ട ശേഷം ഓട്ടോ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തി. ഡ്രൈവറും യാത്രക്കാരും പുറത്തിറങ്ങിയോടി.
വിവരമറിഞ്ഞ് പാമ്പു പിടിത്തക്കാരന്‍ ചേവാറിലെ ഉബൈദ് സ്ഥലത്തെത്തി. ഓട്ടോയുടെ മുന്‍ഭാഗത്ത് നടത്തിയ പരിശോധന പാമ്പിനെ കണ്ടെത്തി പിടികൂടി. നേരിയ വിഷം ഉള്ള കാട്ടുപാമ്പാണ് ഓട്ടോയില്‍ കയറിക്കൂടിയതെന്ന് ഉബൈദ് പറഞ്ഞു. വിഷം കുറഞ്ഞാലും കൂടിയാലും രാവിലെ ഓട്ടോ വിടുന്നതിനു മുമ്പ് ഓട്ടോയ്ക്കകം വിശദമായി പരിശോധിക്കണമെന്ന ഉപദേശം നല്‍കിയാണ് സഞ്ചിയിലാക്കിയ പാമ്പുമായി ഉബൈദ് മടങ്ങിയത്. പാമ്പിനെ പിന്നീട് കാട്ടില്‍ വിട്ടയച്ചു.”

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളിക്കുന്നതിനിടയില്‍ പെന്‍സില്‍ കണ്ണില്‍ കൊണ്ട് എല്‍കെജി വിദ്യാര്‍ത്ഥിയുടെ കണ്ണിന് ഗുരുതരം; രണ്ട് ശസ്ത്രക്രിയക്ക് വിധേയനായ വിദ്യാര്‍ത്ഥിയെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി
സുഹൃത്തിന്റെ 16കാരിയായ മകളെ പീഡിപ്പിച്ച സ്നേഹ മെർളിൻ അറസ്റ്റില്‍; മാത്തിലിലെ ഒളിവു കേന്ദ്രത്തില്‍ വച്ച് മേല്‍പ്പറമ്പ് പൊലീസ് പിടികൂടിയത് 5 പോക്‌സോ കേസുകളില്‍ പ്രതിയായ 25കാരിയെ
Scroll to top

You cannot copy content of this page